മൂവാറ്റുപുഴ: വലിച്ചെറിയല്‍ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ നഗരസഭ നേതൃത്വത്തില്‍ പൊതുശുചീകരണം സംഘടിപ്പിച്ചു. നഗര റോഡുകളുടെ ഇരുവശത്തുനിന്ന് അഞ്ച് ടണ്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. ചെയര്മാന് പി.പി. എല്‍ദോസ് ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷരായ അജി മുണ്ടാട്ട്, പി.എം. അബ്ദുൽ സലാം, പ്രമീള ഗിരീഷ്കുമാര്‍, നിസ അഷറഫ്, ജോസ് കുര്യാക്കോസ്, പ്രതിപക്ഷ നേതാവ് ആര്. രാകേഷ്, ജിനു ആന്റണി, കെ.ജി. അനില്‍കുമാര്‍, അസം ബീഗം, പി.വി. രാധാകൃഷ്ണന്, ബിന്ദു സുരേഷ് കുമാര്‍, ഫൗസിയ അലി, ജോളി മണ്ണൂര്‍, സെബി കെ. സണ്ണി, രാജശ്രീ രാജു, ബിന്ദു ജയന്, അമല്‍ ബാബു, കെ.കെ. സുബൈര്‍, ലൈല ഹനീഫ, സി.ഡി.എസ് ചെയര്‍പഴ്സൻ പി.പി. നിഷ എന്നിവര്‍ സംസാരിച്ചു. നഗര നിരത്തുകളിലും ഒഴിഞ്ഞ പ്രദേശങ്ങളിലും പുഴയിലും മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ ഒമ്പത് ലക്ഷം രൂപ ചെലവഴിച്ച് നീരീക്ഷണ കാമറകള്‍ സ്ഥാപിക്കുമെന്ന് ചെയര്മാന് പറഞ്ഞു. രാപ്പകല്‍ ഭേദമില്ലാതെ പ്രത്യക സ്ക്വാഡുകള്‍ നിരീക്ഷണം നടത്തും. പൊതുജന പങ്കാളിത്തതോടെ പ്രവര്‍ത്തിക്കുന്ന സ്ക്വാഡ് കണ്ടെത്തുന്ന നിയമലംഘകർക്ക് 10,000 രൂപയിൽ കുറയാത്ത പിഴയും തടവുശിക്ഷയും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.