ആ​ശ്ര​മം ബ​സ്​​സ്റ്റാ​ൻ​ഡ്-​കി​ഴ​ക്കേ​ക്ക​ര റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്

മു​ൻ കൗ​ൺ​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പി.​ഡ​ബ്ല്യു.​ഡി എ​ൻ​ജി​നീ​യ​റെ ത​ട​ഞ്ഞ​പ്പോ​ൾ

ആ​ശ്ര​മം ബ​സ്​​ സ്റ്റാ​ൻ​ഡ്-​കി​ഴ​ക്കേ​ക്ക​ര റോ​ഡി​ന്‍റെ ശോ​ച്യാവ​സ്ഥ; പൊതുമരാമത്ത് വകുപ്പ് എൻജിനീയറെ തടഞ്ഞുവെച്ചു

മൂ​വാ​റ്റു​പു​ഴ: ആ​ശ്ര​മം ബ​സ്​​സ്റ്റാ​ൻ​ഡ്-​കി​ഴ​ക്കേ​ക്ക​ര റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ൻ​ജി​നീ​യ​റെ ത​ട​ഞ്ഞു​വെ​ച്ചു.

മു​ൻ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​രാ​യ കെ.​എ. സ​ലാം, സി.​എം. ഷു​ക്കൂ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ 11 ഓ​ടെ ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധം മ​ണി​ക്കൂ​റി​നു​ശേ​ഷം ഞാ​യ​റാ​ഴ്ച റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​മെ​ന്ന് അ​ധി​കൃ​ത​രി​ൽ​നി​ന്ന് ഉ​റ​പ്പ്​ ല​ഭി​ച്ച​തോ​ടെ​യാ​ണ് അ​വ​സാ​നി​പ്പി​ച്ച​ത്.

ആ​ശ്ര​മം ബ​സ്​​സ്റ്റാ​ൻ​ഡ്-​ആ​യ​വ​ന റോ​ഡി​ലെ ആ​ശ്ര​മം സ്റ്റാ​ൻ​ഡ് മു​ത​ൽ കി​ഴ​ക്കേ​ക്ക​ര റേ​ഷ​ൻ​ക​ട പ​ടി വ​രെ​യു​ള്ള ഭാ​ഗം ത​ക​ർ​ന്ന് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി​ട്ട് മാ​സ​ങ്ങ​ളാ​യി.

ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​കു​മ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ടു​ന്ന വ​ഴി കൂ​ടി​യാ​യ ഈ ​റോ​ഡി​ൽ ദി​നേ​ന​യെ​ന്നോ​ണ​മാ​ണ് അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യും ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ടി​രു​ന്നു. നി​ര​വ​ധി ച​തി​ക്കു​ഴി​ക​ളു​ള്ള റോ​ഡി​ൽ പ​ല​യി​ട​ത്തും ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. മ​ഴ ആ​രം​ഭി​ച്ച​തോ​ടെ സ്ഥി​തി രൂ​ക്ഷ​മാ​യി.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ റോ​ഡി​ലെ കു​ഴി​ക​ൾ ക​ട്ട വി​രി​ച്ച് നി​ക​ത്തി അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ്​ നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ, ചെ​റി​യ ജോ​ലി​യാ​യ​തി​നാ​ൽ ഏ​റ്റെ​ടു​ക്കാ​ൻ ക​രാ​റു​കാ​ർ ത​യാ​റാ​കു​ന്നി​െ​ല്ല​ന്നാ​യി​രു​ന്നു അ​ധി​കൃ​ത​രു​ടെ ഭാ​ഷ്യം.

ഒ​ടു​വി​ൽ ഞാ​യ​റാ​ഴ്ച ത​ന്നെ ക​ട്ട വി​രി​ച്ച് റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി കൊ​ള്ളാ​മെ​ന്ന് എ​ൻ​ജി​നീ​യ​ർ ഉ​റ​പ്പു​ന​ൽ​കി​യ​തോ​ടെ​യാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ എ​ൻ.​പി. ജ​യ​ൻ, സു​ൽ​ഫി ചാ​ലി​ൽ, മു​ഹ​മ്മ​ദ് ഷ​ഫീ​ക്ക്, ബി​സാ​ദ്, മൈ​തീ​ൻ​കു​ട്ടി എ​ന്നി​വ​രും സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Dilapidated condition of Ashram Bus Stand-Kizhakekkara Road- The Public Works Department detained the engineer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.