മൂവാറ്റുപുഴ: വാഴക്കുളം കർമല ആശ്രമത്തിലെ വൈദികർ കൃഷി ചെയ്ത ജപ്പാൻ വയലറ്റ് ഇനത്തിലുള്ള നെൽകൃഷിക്ക് മികച്ച വിളവ്.
വാഴക്കുളം ടൗണിനടുത്ത് സംസ്ഥാന പാതയോരത്തെ കാർമൽ കിൻറർഗാർട്ടൻ സ്കൂളിനു താഴെ കർമല ആശ്രമത്തിന്റെ വയലിലാണ് ജപ്പാൻ വയലറ്റ് എന്ന നെല്ലിനം കൃഷി ചെയ്ത് വിളവെടുപ്പു നടത്തിയത്. നാലു മാസം കൊണ്ടാണ് വിളവെടുപ്പിനു പാകമായത്. ഫാ.തോമസ് മഞ്ഞക്കുന്നേൽ,ഫാ.ബിനു ഇലഞ്ഞേടത്ത്, ഫാ.ബിനോയി ചാത്തനാട്ട്, ഫാ.അനീഷ് ചെറുതാനിക്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നെൽകൃഷിയും വിളവെടുപ്പും നടത്തിയത്.
പഞ്ചായത്തംഗങ്ങളായ പി.എസ് . സുധാകരൻ, കെ.വി . സുനിൽ, മഞ്ഞള്ളൂർ കൃഷി ഓഫീസർ ആരിഫ തുടങ്ങിയവർ വിളവെടുപ്പിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.