മൂവാറ്റുപുഴ: ഓടനിറഞ്ഞ് ജനറൽ ആശുപത്രിയിലെ ശൗചാലയ മാലിന്യം അടക്കം റോഡിലേക്ക് ഒഴുകി. നൂറുകണക്കിനാളുകൾ ചികിത്സതേടി എത്തുന്ന മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ ഓടയാണ് പൊട്ടി ഒഴുകി ദുരിതം വിതക്കുന്നത്.
ബുധനാഴ്ച വൈകിട്ടാണ് ഓട പൊട്ടി ആശുപത്രി കവാടത്തിലൂടെ റോഡിലേക്ക് ഒഴുകിയത്. ആശുപത്രിയിൽ എത്തുന്ന രോഗികൾ ഇത് ചവിട്ടി വേണം ആശുപതിയിലേക്ക് പ്രവേശിക്കാൻ. അസഹ്യമായ ദുർഗന്ധം വമിക്കുന്ന മലിനജലം നഗരത്തിലെ ഓടയിലേക്കാണ് ഒഴുകുന്നത്. ഇത് പിന്നീട് പുഴയിലേക്ക് ഒഴുകി എത്തുന്നു. മലിനജലം ഒഴുകുന്നത് തടയുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടന്നും ഉടൻ പരിഹാരം ഉണ്ടാകുമെന്നും ആശുപത്രി സൂപ്രണ്ട് അനിതാ ബാബു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.