മൂവാറ്റുപുഴ: പെരുമ്പാവൂർ വെങ്ങോലയിൽ അസം സ്വദേശി രാജു മണ്ഡലിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റക്കാരെന്ന് മൂവാറ്റുപുഴ അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി കണ്ടെത്തി. വ്യാഴാഴ്ച വിധിപറയും. 2014 ഡിസംബർ 20ന് രാത്രി പ്രതികളായ ബബുൽ ചന്ദ്ര ഗോഗോയ്, അനൂപ് ബോറ എന്നിവർ ചേർന്ന് പെരുമ്പാവൂർ വെങ്ങോല പുത്തൂരാൻ കവല ഭാഗത്ത് പ്രവർത്തിക്കുന്ന താറാവ് ഫാമിൽ വെച്ചാണ് കൊലപാതകം നടത്തിയത്.
മരണപ്പെട്ട രാജു മണ്ഡലും പ്രതികളും അസം സ്വദേശികളാണ്. കൊലപാതക ശേഷം അസമിലേക്ക് കടന്ന പ്രതികളെ പെരുമ്പാവൂർ പൊലീസ് അവിടെ പോയാണ് അറസ്റ്റ് ചെയ്തത്. പ്രതികൾ കുറ്റം ചെയ്തതായി തെളിഞ്ഞതായി കോടതി കണ്ടെത്തി. ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയത്. പെരുമ്പാവൂർ സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലാണ് കേസന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.