മൂവാറ്റുപുഴ: നാല് പതിറ്റാണ്ട് മുമ്പ് നഗര മധ്യത്തിലെ പുഴയോരത്ത് നിർമിച്ച കുട്ടികളുടെ പാർക്ക് അധികൃതരുടെ അനാസ്ഥ മൂലം നശിക്കുന്നു. മധ്യവേനലവധി ഒരു മാസം പിന്നിട്ടതോടെ കുട്ടികളുടെ തിരക്കാണ് പാർക്കിൽ. എന്നാൽ വേനലവധി ആഘോഷമാക്കാൻ നഗരസഭ ചിൽഡ്രൻസ് പാർക്കിലേക്ക് എത്തുന്ന കുട്ടികൾ നിരാശരായി മടങ്ങുകയാണ്.
പാർക്കിലെ കളി ഉപകരണങ്ങൾ പലതും ഉപയോഗ ശൂന്യമാണ്. പലയിടത്തും കാടുകയറി കിടക്കുന്നു. പുഴയോടു ചേർന്ന ഭാഗങ്ങളിൽ ഇഴജന്തുക്കളുമുണ്ട്. നേരത്തെ എം.സി റോഡിൽ നിന്നുണ്ടായിരുന്ന പ്രധാന പ്രവേശന കവാടം അടച്ചുപൂട്ടിയ നിലയിലാണ്. പിറകുവശത്തുകൂടിയാണ് നിലവിൽ പ്രവേശനമുള്ളത്. വേനലവധി ആരംഭിച്ചതോടെ കൊടും ചൂട് വകവെക്കാതെ നിരവധി കുട്ടികളാണ് പാർക്കിലെത്തുന്നത്.
വൃത്തിഹീനമായി കിടക്കുന്ന പാർക്കിന്റെ പല ഭാഗങ്ങളിലും പുല്ലുകയറിയ നിലയിലാണ്. നേരത്തെ കൃത്യമായി വൃത്തിയാക്കി പുല്ലും മറ്റും വെട്ടി നീക്കിയിരുന്നു. കോവിഡിന് ശേഷം 2022ൽ താമരക്കുളം, ഏറുമാടം അടക്കം ഒരുക്കി മനോഹരമാക്കിയ പാർക്കിൽ ഇപ്പോൾ ഇതെല്ലാം തകർന്ന നിലയിലാണ്. കുട്ടികള്‍ക്ക് സവാരി ചെയ്യാൻ സൈക്കിളുകളും ഒരുക്കിയിരുന്നു. എന്നാൽ ടിക്കറ്റ് നിരക്കിന്റെ കാര്യത്തിൽ വീഴ്ച ഇല്ല. മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.