കാറും വാനും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്

മൂവാറ്റുപുഴ: കാറും വാനും കൂട്ടിയിടിച്ച് കാർ യാത്രക്കാർക്ക് പരിക്കേറ്റു. മൂവാറ്റുപുഴ-തൊടുപുഴ റോഡിൽ കണ്ണംപുഴയിലാണ് അപകടം. മൂവാറ്റുപുഴ ഭാഗത്തുനിന്ന് പോകുകയായിരുന്ന കാറും തൊടുപുഴ ഭാഗത്തുനിന്ന് വരുകയായിരുന്ന വാനും തമ്മിലാണ് കൂട്ടിയിടിച്ചത്.

അപകടത്തിൽ കാറിലെ യാത്രക്കാർക്ക് പരിക്കേറ്റു. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ കാറിലുണ്ടായിരുന്നവരെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഫയർഫോഴ്സും പൊലീസും ചേർന്ന് റോഡിൽനിന്ന് വാഹനങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

Tags:    
News Summary - Passenger injured in car-van collision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.