കാവുംപടിയിൽ പൈപ്പ്​ വീണ്ടും പൊട്ടി; കുടിവെള്ളം മുടങ്ങി

മൂ​വാ​റ്റു​പു​ഴ: കാ​വും​പ​ടി​യി​ൽ ജ​ല​വി​ത​ര​ണ​ക്കു​ഴ​ൽ വീ​ണ്ടും പൊ​ട്ടി ല​ക്ഷ​ക്ക​ണ​ക്കി​ന് ലി​റ്റ​ർ കു​ടി​വെ​ള്ളം റോ​ഡി​ൽ ഒ​ഴു​കി. ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം മു​ട​ങ്ങി.

കാ​വും​പ​ടി റോ​ഡി​ൽ ര​ണ്ട് വി​ത​ര​ണ ലൈ​നു​ക​ളാ​ണു​ള്ള​ത്. ഒ​ന്ന് പ​ണ്ടി​രി​മ​ല ഭാ​ഗ​ത്തേും മ​റ്റൊ​ന്ന് കി​ഴ​ക്കേ​ക്ക​ര ഭാ​ഗ​ത്തേും കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നും. ഇ​തി​ല്‍ ഏ​ത് ലൈ​നാ​ണ് പൊ​ട്ടി​യ​തെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. റോ​ഡ് കു​ഴി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ലേ വ്യ​ക്ത​ത വ​രൂ. പൈ​പ്പ്പൊ​ട്ടി വെ​ള്ളം റോ​ഡി​ൽ ഒ​ഴു​കി​യ​തോ​ടെ ഇ​രു ലൈ​നും പൂ​ട്ടി​യ​തി​നാ​ൽ ന​ഗ​ര​ത്തി​ന്‍റെ പ​കു​തി​ഭാ​ഗ​ത്ത് കു​ടി​വെ​ള​ള വി​ത​ര​ണം മു​ട​ങ്ങി.

ഏ​താ​നും മാ​സം മു​മ്പ് കാ​വും​പ​ടി റോ​ഡി​ൽ പ്ര​ധാ​ന വി​ത​ര​ണ​ക്കു​ഴ​ല്‍ പൊ​ട്ടി ര​ണ്ടാ​ര്‍, കി​ഴ​ക്കേ​ക്ക​ര മേ​ഖ​ല​യി​ല്‍ ദി​വ​സ​ങ്ങ​ളോ​ളം കു​ടി​വെ​ള​ള വി​ത​ര​ണം നി​ല​ച്ചി​രു​ന്നു. പൊ​ട്ടി​യ ലൈ​നി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന മു​റ​ക്കേ കു​ടി​വെ​ള്ള വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കൂ.

40 വ​ർ​ഷ​ത്തി​ന് മു​ക​ളി​ൽ പ​ഴ​ക്ക​വും ജീ​ർ​ണാ​വ​സ്ഥ​യി​ലു​മു​ള്ള ആ​സ്​​ബ​സ്റ്റോ​സ് കു​ഴ​ലു​ക​ളാ​ണ് വ​ള​രെ ആ​ഴ​ത്തി​ൽ മ​ണ്ണി​ന​ടി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. അ​തി​നാ​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി തീ​രാ​ൻ ദി​വ​സ​ങ്ങ​ളെ​ടു​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.

അ​ടി​ക്ക​ടി പൈ​പ്പ്​ പൊ​ട്ടു​ന്ന​തു​മൂ​ലം മൂ​വാ​റ്റു​പു​ഴ ന​ഗ​ര​ത്തി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണെ​ന്ന് ന​ഗ​ര​വാ​സി​ക​ൾ പ​റ​യു​ന്നു. വാ​ട്ട​ർ അ​തോ​റ​റ്റി പൈ​പ്പു​ക​ൾ ന​ന്നാ​ക്കി പു​തി​യ​ത് സ്ഥാ​പി​ക്കു​മെ​ന്ന് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ​ടി​യാ​യി​ട്ടി​ല്ല.

ര​ണ്ടു​മാ​സ​ത്തി​നി​ട​യി​ൽ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ലാ​ണ് പൈ​പ്പു​ക​ൾ പൊ​ട്ടി ശു​ദ്ധ​ജ​ലം റോ​ഡി​ലൂ​ടെ ഒ​ഴു​കി​യ​ത്. പ​രാ​തി ഉ​യ​രു​മ്പോ​ൾ ഉ​ട​ൻ പ​രി​ഹ​രി​ക്കു​മെ​ന്ന മ​റു​പ​ടി​യാ​ണ് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ക. കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന്‍റെ മെ​യി​ൻ പൈ​പ്പ് പൊ​ട്ടി​യാ​ൽ ന​ഗ​ര​ത്തി​ല​ട​ക്കം കു​ടി​വെ​ള്ള​വി​ത​ര​ണം മു​ട​ങ്ങും. അ​പ്ര​തീ​ക്ഷി​ത​മാ​യി കു​ടി​വെ​ള്ളം മു​ട​ങ്ങു​ന്ന​ത് ന​ഗ​ര​വാ​സി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. ന​ഗ​ര​ത്തി​ലെ മി​ക്ക വീ​ടു​ക​ളും പൈ​പ്പു​വെ​ള്ള​ത്തെ മാ​ത്രം ആ​ശ്ര​യി​ച്ചാ​ണ് ക​ഴി​യു​ന്ന​ത്. പൈ​പ്പ് പൊ​ട്ടി വെ​ള്ളം റോ​ഡി​ലൂ​ടെ കു​ത്തി​യൊ​ഴു​കു​ന്ന​തി​നാ​ൽ ടാ​ർ ഇ​ള​കി റോ​ഡ് ത​ക​രു​ന്ന​ത് പ​തി​വാ​ണ്. പൊ​ട്ടി​യ ഇ​ട​ങ്ങ​ളി​ലെ പൈ​പ്പ് അ​ടി​യ​ന്ത​ര​മാ​യി ന​ന്നാ​ക്കി​യി​ല്ലെ​ങ്കി​ൽ റോ​ഡ്​ ത​ക​രാ​നും കാ​ര​ണ​മാ​കും.

Tags:    
News Summary - Pipe burst again in Kavungpadi; Drinking water stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.