കാവന ലിഫ്റ്റ് ഇറിഗേഷൾ പമ്പ് ഹൗസിലെ വൈദ്യുതി ഒടുവിൽ പുനഃസ്ഥാപിച്ചു

മൂ​വാ​റ്റു​പു​ഴ: കാ​വ​ന ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൾ പ​മ്പ് ഹൗ​സി​ലെ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച​ത് ഇ​ട​പെ​ട​ലു​ക​ൾ​ക്കൊ​ടു​വി​ൽ പു​നഃ​സ്ഥാ​പി​ച്ചു. ക​ർ​ഷ​ക​ർ​ക്ക​ട​ക്കം ഇ​രു​ട്ട​ടി​യാ​യ​തോ​ടെ മു​ൻ എം.​എ​ൽ.​എ എ​ൽ​ദോ എ​ബ്ര​ഹാം, വൈ​ദ്യു​തി മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി, ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ എ​ന്നി​വ​രു​മാ​യി സം​സാ​രി​ച്ച് ഉ​ണ്ടാ​ക്കി​യ ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ക​ണ​ക്ഷ​ൻ പു​ന:​സ്ഥാ​പി​ച്ച​ത്.

ക​ടു​ത്ത വേ​ന​ലി​ൽ കൃ​ഷി ഉ​ണ​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ർ​ഷ​ക​രു​ടെ ഏ​ക ആ​ശ്ര​യ​മാ​യ കാ​വ​ന ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ വൈ​ദ്യു​തി ബ​ന്ധം വി​ച്​ഛേ​ദി​ച്ച​ത്. പ​മ്പ് ഹൗ​സി​ലെ വൈ​ദ്യു​തി ബി​ൽ 34000 രൂ​പ കു​ടി​ശ്ശി​ക​യാ​യ​തോ​ടെ​ക​ഴി​ഞ്ഞ മൂ​ന്നി​ന് മു​ന്ന​റി​യി​പ്പി​ല്ലാ​തെ​യാ​ണ് ന​ട​പ​ടി ഉ​ണ്ടാ​യ​ത്. ആ​ര​ക്കു​ഴ പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ലെ മേ​മ​ട​ങ്ങ് പ്ര​ദേ​ശ​ത്തെ 200 ക​ർ​ഷ​ക​രാ​ണ് ഇ​ത് വ​ഴി ബു​ദ്ധി​മു​ട്ടി​ലാ​യ​ത്.

ക​ന​ത്ത വേ​ന​ലി​ൽ ക​ർ​ഷ​ക​ർ​ക്കും കു​ടി​വെ​ള്ള ക്ഷാ​മ​പ​രി​ഹാ​ര​ത്തി​നും ഈ ​പ​ദ്ധ​തി പ്ര​യോ​ജ​ന​ക​ര​മാ​ണ്. 1980ൽ ​ആ​രം​ഭി​ച്ച കാ​വ​ന ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ സ്കീം ​വ​ഴി പു​ഴ​യി​ൽ നി​ന്ന് വെ​ള്ളം പ​മ്പ് ചെ​യ്ത് ചെ​റു​ക​നാ​ൽ വ​ഴി ക​ർ​ഷ​ക​രു​ടെ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് തി​രി​ച്ച് വി​ടു​ന്ന​താ​ണ് പ​ദ്ധ​തി. മേ​മ​ട​ങ്ങ് പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ലെ കി​ണ​റു​ക​ളി​ൽ വെ​ള്ളം നി​ല​നി​ർ​ത്തു​ന്ന​തും പ​ദ്ധ​തി വ​ഴി​യാ​ണ്. കൊ​ടും​വേ​ന​ലി​ൽ ജ​ല​വി​ത​ര​ണം മു​ട​ങ്ങി​യ​തി​ന് കാ​ര​ണം വൈ​ദ്യു​തി വ​കു​പ്പി​ന്‍റെ അ​നാ​വ​ശ്യ ന​ട​പ​ടി​യാ​ണെ​ന്ന് ആ​ര​ക്കു​ഴ പ​ഞ്ചാ​യ​ത്ത് അം​ഗം സെ​ലി​ൻ ചെ​റി​യാ​ൻ പ​റ​ഞ്ഞു. 

Tags:    
News Summary - Power has finally been restored to the kavana Lift Irrigation Pump House

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.