ഫയർ ഫോഴ്സ് സംഘം പശുവിനെ രക്ഷപെടുത്തുന്നു

ഓടയിൽ കുടുങ്ങിയ പശുവിനെ ഫയർ ഫോഴ്സ് പുറത്തെടുത്തു

മൂവാറ്റുപുഴ : റോഡിലെ ഓടയിൽ കുടുങ്ങിയ പശുവിനെ ഫയർ ഫോഴ്സ് സംഘം രക്ഷപെടുത്തി. മുളവൂർ പൊന്നിരിക്ക പറമ്പിലാണ് സംഭവം.  പൊന്നിരിക്ക പറമ്പ് ആശാരിക്കുടിയിൽ കിഷോറിന്‍റെ പശുവാണ് മേയുന്നതിനിടെ ഓടയിൽ കുടുങ്ങിയത്.

പശുവിന്‍റെ ഉടമയും നാട്ടുകാരും ശ്രമിച്ചിട്ടും രക്ഷപെടുത്താനാകാതെ വന്നതോടെ ഫയർ ഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. ഫയർ ഓഫീസർ ടി.കെ.സുരേഷിന്‍റെ നേതൃത്വത്തിൽ എത്തിയ സംഘം ഏറെ പണിപ്പെട്ടാണ് രക്ഷപെടുത്തിയത്. അസി. ഓഫീസർമാരായ ജിജിമോൻ, മുഹമ്മദ് ഇക്ബാൽ, സി.എ. നിഷാദ് , പി.എം. നൗഷാദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.


Tags:    
News Summary - rescue operation for a cow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.