മൂവാറ്റുപുഴയിൽ 1991 ൽ നടന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി വേദിയിൽ സു​കു​മാ​ർ അ​ഴീ​ക്കോ​ട്,

ജോ​ണി നെ​ല്ലൂ​ർ, ടി.​എ​ച്ച്. മു​സ്ത​ഫ തു​ട​ങ്ങി​യ​വ​ർ (ഫയൽ ചിത്രം)

അഴീക്കോടിന്‍റെ പ്രശംസ നേടിയ ടി.എച്ച്. മുസ്തഫ

മൂ​വാ​റ്റു​പു​ഴ: മു​ഖ്യ​മ​ന്ത്രി കെ. ​ക​രു​ണാ​ക​ര​നെ​യും മ​ന്ത്രി​മാ​രെ​യും നി​ർ​ത്തി​പ്പൊ​രി​ച്ചു കൊ​ണ്ടു​ള്ള സു​കു​മാ​ർ അ​ഴീ​ക്കോ​ടി​ന്‍റെ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന 1991കാ​ലം. എ​ന്നാ​ൽ, സ​ർ​ക്കാ​ർ മാ​വേ​ലി സ്റ്റോ​റു​ക​ൾ തു​ട​ങ്ങി​യ അ​ക്കാ​ല​ത്ത് മൂ​വാ​റ്റു​പു​ഴ​യി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ലെ മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​യ അ​ഴീ​ക്കോ​ട്, പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ക​നാ​യി ച​ട​ങ്ങി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​ന്ന​ത്തെ സി​വി​ൽ സ​പ്ലെ​സ് മ​ന്ത്രി ടി.​എ​ച്ച്. മു​സ്ത​ഫ​യെ മു​ക്ത​ക​ണ്ഠം പ്ര​ശം​സി​ക്കു​ക​യാ​ണ് ചെ​യ്ത​ത്.

സ​ക്ഷാ​ൽ മ​ഹാ​ബ​ലി പോ​ലും സ​മ​ത്വ​ത്തി​ന്‍റെ ക​ട​യാ​യ മാ​വോ​ലി സ്റ്റോ​റി​ന്‍റെ ക്യൂ​വി​ൽ എ​ത്താ​ൻ ഇ​ട​യു​ണ്ടെ​ന്നും അ​തി​നു കാ​ര​ണ​ക്കാ​ര​നാ​യ​ത് ത​ന്‍റെ ആ​ന്മ​സു​ഹൃ​ത്താ​യ ടി.​എ​ച്ച്. മു​സ്ത​ഫ​യാ​െ​ണ​ന്നു​മാ​ണ് മ​ന്ത്രി​യെ വേ​ദി​യി​ലി​രു​ത്തി അ​ഴീ​ക്കോ​ട് പ​റ​ഞ്ഞ​ത്.

പ്ര​ഭാ​ഷ​ണം കേ​ട്ട് മ​ന്ത്രി പോ​ലും വി​സ്മ​യി​ച്ചു​വെ​ന്ന് എ​ഴു​ത്തു​കാ​ര​ൻ പാ​യി​പ്ര രാ​ധാ​കൃ​ഷ്ണ​ൻ ഓ​ർ​ക്കു​ന്നു. ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ഉ​ദ്ഘാ​ട​ക​നാ​യ മ​ന്ത്രി എ​ത്തി കു​റ​ച്ചു ക​ഴി​ഞ്ഞാ​ണ് സു​കു​മാ​ർ അ​ഴീ​ക്കോ​ട് എ​ത്തി​യ​ത്. വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന മ​ന്ത്രി വേ​ദി​യി​ൽ നി​ന്നി​റ​ങ്ങി താ​ഴെ എ​ത്തി സു​കു​മാ​ർ അ​ഴി​ക്കോ​ടി​നെ കൈ ​പി​ടി​ച്ച് സ്റ്റേ​ജി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

പാ​യി​പ്ര രാ​ധാ​കൃ​ഷ്ണ​ന് പു​റ​മെ ജോ​ണി നെ​ല്ലൂ​ർ എം.​എ​ൽ.​എ, സ​ബ് ക​ല​ക്ട​റാ​യി​രു​ന്ന ടി.​കെ. ജോ​സ്, എം.​പി. മ​ത്താ​യി തു​ട​ങ്ങി​യ​വ​രും വേ​ദി​യി​ലു​ണ്ടാ​യി​രു​ന്നു. ഈ ​ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ ബാ​ക്കി വ​ന്ന തു​ക കൊ​ണ്ടാ​ണ് മൂ​വാ​റ്റു​പു​ഴ ഗ​വ. അ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്ക് ബി​ൽ​ഡി​ങ് പ​ണി​ത​ത്.

പെരുമ്പാവൂര്‍ ടൗണ്‍ ജുമാ മസ്ജിദിന്റെ അമരക്കാരന്‍

പെ​രു​മ്പാ​വൂ​ര്‍: അ​ഞ്ച് പ​തി​റ്റാ​ണ്ടി​ല​ധി​കം പെ​രു​മ്പാ​വൂ​ര്‍ ടൗ​ണ്‍ മ​സ്ജി​ദി​ന്റെ പ്ര​സി​ഡ​ൻ​റാ​യി​രു​ന്നു ടി.​എ​ച്ച്. മു​സ്ത​ഫ. 52 വ​ര്‍ഷ​ങ്ങ​ള്‍ക്ക് മു​മ്പ് അ​ക്കാ​ല​ത്തെ പ്ര​മു​ഖ​നാ​യി​രു​ന്ന മ​ജീ​ദ് മ​ര​ക്കാ​റി​ന് ശേ​ഷം പ​ള്ളി​യു​ടെ പ്ര​സി​ഡ​ന്റാ​യ മു​സ്ത​ഫ​യി​ലൂ​ടെ​യാ​ണ് ന​ഗ​ര​ത്തി​ന്റെ മ​ധ്യ​ഭാ​ഗ​ത്ത് അം​ബ​ര​ചും​ബി​ക​ളാ​യ മി​നാ​ര​ങ്ങ​ള്‍ ഉ​യ​ര്‍ന്ന​ത്.

ചെ​റി​യ ന​മ​സ്‌​കാ​ര പ​ള്ളി​യു​ടെ സ്ഥാ​ന​ത്ത് ഒ​രേസ​മ​യം ഏ​ക​ദേ​ശം മൂ​വാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ള്‍ക്ക് പ്രാ​ര്‍ഥ​ന ന​ട​ത്താ​വു​ന്ന ത​ര​ത്തി​ല്‍ സൗ​ക​ര്യ​പ്പെ​ടു​ത്തി​യ മ​സ്ജി​ദി​ല്‍ മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ഴും രോ​ഗ​ശ​യ്യ​ലാ​കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പും വെ​ള്ളി​യാ​ഴ്ച​യി​ലെ ജു​മു​അ ന​മ​സ്‌​കാ​ര​ത്തി​ന് മു​സ്ത​ഫ എ​ത്തു​മാ​യി​രു​ന്നു.

ചെ​ന്നൈ​യി​ൽ​നി​ന്ന് പോ​ലും വി​ദ​ഗ്ധ​രെ എ​ത്തി​ച്ചാ​ണ് പ​ള്ളി​യു​ടെ പ​ണി​ക​ള്‍ ന​ട​ത്തി​യ​ത്. എ​ത്ര ആ​ള്‍കൂ​ട്ട​മു​ണ്ടാ​യാ​ലും അം​ഗ​ശു​ദ്ധി വ​രു​ത്താ​ന്‍ ശു​ദ്ധ​ജ​ലം ഉ​ള്‍പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി​യ​തും റ​മ​ദാ​നി​ലെ നോ​മ്പു​തു​റ​ക്ക് ഭ​ക്ഷ​ണം ക​രു​തു​ന്ന​തും അ​ദ്ദേ​ഹ​ത്തി​ന്റെ ഇ​ട​പെ​ട​ലാ​ണ്.

ന​ഗ​ര​ത്തി​ലെ ക​ച്ച​വ​ട​ക്കാ​രെ കൂ​ടെ നി​ര്‍ത്തി മ​സ്ജി​ദി​ന്റെ പ​രി​പാ​ല​ന​വും ആ​വ​ശ്യ​മാ​യ ഘ​ട്ട​ത്തി​ല്‍ നി​ര്‍മാ​ണ​വും ന​ട​ത്താ​ന്‍ അ​ദ്ദേ​ഹ​ത്തി​നാ​യി.

രാ​ഷ്ട്രീ​യ​ത്തി​ലെ​ന്ന​പോ​ലെ ടി.​എ​ച്ചി​ന്റെ ആ​ത്മീ​യ പ്ര​വൃ​ത്തി​ക​ളും മ​റ്റു​ള്ള​വ​രി​ൽ മ​തി​പ്പു​ണ്ടാ​ക്കു​ന്ന​താ​യി​രു​ന്നു.

മുസ്തഫക്ക​ുവേണ്ടി ചുവരെഴുതാൻ നടന്നിട്ടുണ്ട്​ -ജയറാം

കൊച്ചി: കഴിഞ്ഞ 50 വർഷത്തിലധികമായി സ്വന്തം നാടായ പെരുമ്പാവൂരിൽ താൻ കാണുന്ന മഹാരഥന്മാരാണ് ടി.എച്ച്. മുസ്തഫയും പി.പി. തങ്കച്ചനുമെന്ന് നടൻ ജയറാം.

അവരുടെ വളർച്ച കണ്ട് വളർന്നയാളാണ് താൻ. രാഷ്ട്രീയത്തിലെ വടവൃക്ഷങ്ങളായ ഇവർക്കുവേണ്ടി എത്രയോ രാത്രികളിൽ ചുവരെഴുതാനും കൊടിപിടിക്കാനുമൊക്കെ നടന്നിട്ടുണ്ട്. താൻ രാഷ്ട്രീയമല്ല പറയുന്നത്. അവരോടുള്ള സ്നേഹം തങ്ങൾ പെരുമ്പാവൂരുകാർക്ക് അത്രത്തോളമുണ്ട്.

ഇതിൽ രാഷ്ട്രീയമൊന്നുമില്ല. ഒരുമാസം മുമ്പ് ടി.എച്ച്. മുസ്തഫയെ കാണണമെന്ന് തോന്നിയപ്പോൾ മകൻ സക്കീറിനെ വിളിച്ച് പറഞ്ഞു.

വീട്ടിലെത്തി ഒരുമണിക്കൂറോളം സംസാരിച്ചു. ചാലക്കലെ ടി.എച്ച്. മുസ്തഫയുടെ വസതിയിൽ അന്തിമോപചാരം അർപ്പിക്കാനെത്തിയതായിരുന്നു ജയറാം.

അനുശോചന പ്രവാഹം

പെ​രു​മ്പാ​വൂ​ര്‍: കു​ന്ന​ത്തു​നാ​ട് താ​ലു​ക്ക് മ​ഹ​ല്ല് ജ​മാ​അ​ത്ത് കൗ​ണ്‍സി​ല്‍ ര​ക്ഷാ​ധി​കാ​രി​യും രാ​ഷ്ട്രീയ-​സാം​സ്‌​കാ​രി​ക രം​ഗ​ത്തെ നി​റ സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന ടി.​എ​ച്ച്. മു​സ്ത​ഫ​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ ജ​മാ​അ​ത്ത് കൗ​ണ്‍സി​ല്‍ കു​ന്ന​ത്തു​നാ​ട് താ​ലൂ​ക്ക് ക​മ്മി​റ്റി അ​നു​ശോ​ച​ിച്ചു. പ്ര​സി​ഡ​ന്റ് വി.​എം. അ​ലി​യാ​ര്‍ ഹാ​ജി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മു​ട്ടം അ​ബ്ദു​ല്ല, വ​ര്‍ക്കി​ങ് പ്ര​സി​ഡ​ന്റ് സി.​വൈ. മീ​രാ​ന്‍ ഹാ​ജി, ട്ര​ഷ​റ​ര്‍ അ​ഡ്വ. സി.​കെ. സെ​യ്ത്മു​ഹ​മ്മ​ദാ​ലി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ടി.​എ​ച്ച്. മു​സ്ത​ഫ​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ ന​വ​ജ​ന​ശ​ക്തി പെ​രു​മ്പാ​വൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി അ​നു​ശോ​ച​ിച്ചു. പെ​രു​മ്പാ​വൂ​ര്‍ ​േഫ്ലാ​റ റെ​സി​ഡ​ന്‍സി ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് ഫാ​ദ​ര്‍ ജോ​ര്‍ജ് മാ​ത്യു, മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് പി.​കെ. ബാ​വ​കു​ഞ്ഞ് ദേ​ശീ​യ ക​മ്മി​റ്റി അം​ഗം എ​ന്‍. ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ടി.​എം. മു​ഹ​മ്മ​ദ് മ​ണി​യേ​ലി, ടി.​എം. മ​ണി, എം.​ജെ. ജോ​ര്‍ജ് പു​ല്ലു​വ​ഴി, അ​ശോ​ക​ന്‍ പോ​ഞ്ഞാ​ശേ​രി, എ​ന്‍.​പി. പൗ​ലോ​സ് കു​വ​പ്പ​ടി, സി.​കെ. സ​ജീ​വ​ന്‍, അ​ലി പാ​റ​പ്പു​റം, ജോ​ബി കോ​ട​നാ​ട്, സേ​ഫി വ​ര്‍ഗീ​സ് കാ​ല​ടി, എം.​കെ. അ​യ്യ​പ്പ​ന്‍ പോ​ഞ്ഞാ​ശേ​രി, ജാ​ന​കി കു​മാ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

മു​ന്‍ മ​ന്ത്രി​യും മു​തി​ര്‍ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വു​മാ​യ ടി.​എ​ച്ച്. മു​സ്ത​ഫ​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി പെ​രു​മ്പാ​വൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി അ​നു​ശോ​ച​ന യോ​ഗം ചേ​ർ​ന്നു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി.​എ​ച്ച്. നി​സാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല ക​മ്മ​റ്റി അം​ഗം പി.​എ. സി​ദ്ദീ​ഖ്, മ​ണ്ഡ​ലം ട്ര​ഷ​റ​ര്‍ എം.​എം. റ​ഫീ​ഖ്, മു​നി​സി​പ്പ​ല്‍ ക​മ്മ​റ്റി പ്ര​സി​ഡ​ന്റ് ടി.​എം. മു​ഹ​മ്മ​ദ്കു​ഞ്ഞ്, വെ​ങ്ങോ​ല പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് എ.​ഇ. ഷ​മീ​ര്‍, എ​സ്. പ​രീ​ത്, ബാ​ബു രാ​യി​ക്ക​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു

മു​ന്‍മ​ന്ത്രി ടി.​എ​ച്ച്. മു​സ്ത​ഫ​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ റി​ട്ട. അ​റ​ബി​ക് ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ല ക​ണ്‍വീ​ന​ര്‍ കെ.​എം. അ​ബ്ദു​ല്‍ മാ​ലി​ക് മു​ടി​ക്ക​ല്‍ അ​നു​ശോ​ചി​ച്ചു.

മനസ്സിലെ മുറിവായി ആ പരാജയം

ആ​ലു​വ: ടി.​എ​ച്ച്. മു​സ്ത​ഫ​യെ​ന്ന കോ​ൺ​ഗ്ര​സി​ലെ ക​രു​ത്തു​റ്റ നേ​താ​വി​ന്‍റെ രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തി​ലെ സു​​​പ്ര​ധാ​ന തെ​ര​ഞ്ഞെ​ടു​പ്പാ​യി​രു​ന്നു 1980 ലേ​ത്. സി​റ്റി​ങ് എം.​എ​ൽ.​എ ആ​യി​രി​ക്കെ സ്വ​ന്തം ത​ട്ട​ക​മാ​യി​രു​ന്ന ആ​ലു​വ​യി​ലു​ണ്ടാ​യ പ​രാ​ജ​യം അ​ദ്ദേ​ഹ​ത്തി​ന് ഒ​രി​ക്ക​ലും മ​റ​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ല്ല.

സു​ഹൃ​ത്താ​യി​രു​ന്ന കെ. ​മു​ഹ​മ്മ​ദാ​ലി​യാ​ണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രെ വി​ജ​യി​ച്ച​ത്. 1978 ലെ ​കോ​ൺ​ഗ്ര​സ് പി​ള​ർ​പ്പി​ന് ശേ​ഷ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. അ​ന്ന് ഇ​ട​തു​പ​ക്ഷ​ത്തോ​ടൊ​പ്പം ചേ​ർ​ന്ന ആ​ന്‍റ​ണി​യു​ടെ കൂ​ടെ​യാ​യി​രു​ന്നു കെ. ​മു​ഹ​മ്മ​ദാ​ലി. മു​സ്ത​ഫ കെ. ​ക​രു​ണാ​ക​ര​നൊ​പ്പം ഉ​റ​ച്ചു​നി​ന്നു. 1977 ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ലു​വ​യി​ൽ കോ​ൺ​ഗ്ര​സ്​ സ്​​ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച് വി​ജ​യി​ച്ച​ത് മു​സ്​​ത​ഫ​യാ​യി​രു​ന്നു.

അ​ന്ന് മു​സ്ത​ഫ​യു​ടെ വി​ജ​യം ഉ​റ​പ്പി​ക്കാ​ൻ രാ​പ​ക​ൽ ഓ​ടി ന​ട​ന്ന​യാ​ളാ​യി​രു​ന്നു കെ. ​മു​ഹ​മ്മ​ദാ​ലി. പാ​ർ​ട്ടി പി​ള​ർ​പ്പി​നെ തു​ട​ർ​ന്നു​ള്ള വേ​ർ​പി​രി​യ​ൽ ത​ന്നെ ഇ​രു​വ​ർ​ക്കും വേ​ദ​നാ​ജ​ന​ക​മാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് 1980 ൽ ​സി​റ്റി​ങ് എം.​എ​ൽ.​എ​യാ​യ മു​സ്​​ത​ഫ​യെ നേ​രി​ടാ​ൻ കെ. ​മു​ഹ​മ്മ​ദാ​ലി​ക്ക് ന​റു​ക്ക് വീ​ണ​ത്. എ.​കെ. ആ​ന്‍റ​ണി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ത്. കെ.​എം. മാ​ണി​യും അ​ന്ന് ആ​ന്‍റ​ണി​ക്കും ഇ​ട​തു​പ​ക്ഷ​ത്തി​നു​മൊ​പ്പ​മാ​യി​രു​ന്നു.

ക​രു​ണാ​ക​ര​ന്‍റെ ഐ ​കോ​ൺ​ഗ്ര​സി​നൊ​പ്പം ലീ​ഗും കേ​ര​ള കോ​ൺ​ഗ്ര​സി​ലെ ജോ​സ​ഫ് വി​ഭാ​ഗ​മ​ട​ക്ക​മു​ള്ള​വ​രും. മ​ത്സ​രം സം​സ്​​ഥാ​ന ത​ല​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് കെ. ​മു​ഹ​മ്മ​ദാ​ലി വി​ജ​യി​ച്ച​ത്. അ​ന്ന് ആ​ലു​വ​യി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന് ഇ​ന്നേ​ത്തേ​തി​നെ​ക്കാ​ൾ ക​രു​ത്തു​ണ്ടാ​യി​രു​ന്നു. അ​തി​നാ​ൽ ത​ന്നെ അ​വ​ർ മു​ഹ​മ്മ​ദാ​ലി​ക്ക് വേ​ണ്ടി വാ​ശി​യോ​ടെ പ​ണി​യെ​ടു​ത്തു. ഇ.​എം.​എ​സ്​ അ​ട​ക്ക​മു​ള്ള പ്ര​മു​ഖ ഇ​ട​ത് നേ​താ​ക്ക​ൾ പ്ര​ചാ​ര​ണ​ത്തി​നാ​യെ​ത്തി​യി​രു​ന്നു.

നഷ്ടമായത് കുന്നത്തുനാടിന്‍റെ വികസന ശിൽപിയെ

കൊ​ച്ചി: ടി.​എ​ച്ച്. മു​സ്ത​ഫ​യു​ടെ വി​യോ​ഗ​ത്തോ​ടെ ന​ഷ്ട​മാ​യ​ത് കു​ന്ന​ത്തു​നാ​ടി​ന്‍റെ വി​ക​സ​ന ശി​ൽ​പി​യെ​യാ​ണ്. അ​വി​ക​സി​ത കാ​ർ​ഷി​ക മേ​ഖ​ല​യാ​യി​രു​ന്ന കു​ന്ന​ത്തു​നാ​ടി​നെ ഇ​ന്ന് കാ​ണു​ന്ന രീ​തി​യി​ൽ കാ​ർ​ഷി​ക -വ്യാ​വ​സാ​യി​ക സം​ഗ​മ ഭൂ​മി​യാ​യി മാ​റ്റി​യ​തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ങ്ക് വ​ലു​താ​ണ്.

ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി 19 വ​ർ​ഷ​മാ​ണ് അ​ദ്ദേ​ഹം മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച​ത്. മ​ണ്ഡ​ല​ത്തി​ൽ ഇ​ന്ന്​ കാ​ണു​ന്ന മു​ഴു​വ​ൻ വി​ക​സ​ന പ​ദ്ധ​തി​ക​ളി​ലും അ​ദേ​ഹ​ത്തി​ന്‍റെ കൈ​യ്യൊ​പ്പ് പ​തി​ഞ്ഞി​ട്ടു​ണ്ട്. 1982 ൽ ​സി.​പി.​എ​മ്മി​ലെ അ​തി​കാ​യ​നാ​യി​രു​ന്ന പി.​പി. എ​സ്തോ​സി​നെ മ​ല​ർ​ത്തി​യ​ടി​ച്ചാ​ണ് ടി.​എ​ച്ച് ജൈ​ത്ര​യാ​ത്ര ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് 87 ൽ ​സി.​പി.​എം സൈ​ദ്ധാ​ന്തി​ക​നാ​യി​രു​ന്ന വി.​ബി. ചെ​റി​യാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

രാ​ജീ​വ് ഗാ​ന്ധി​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് വ​ന്ന 1991 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി.​പി.​എ​മ്മി​ലെ റു​ഖി​യ ബീ​വി അ​ലി​യെ​യാ​ണ് തോ​ൽ​പി​ച്ച​ത്. എ​ന്നാ​ൽ, 1996ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ദ്ദേ​ഹ​ത്തി​ന് കാ​ലി​ട​റി. പു​തു​മു​ഖ​മാ​യി​രു​ന്ന സി.​പി.​എ​മ്മി​ലെ എം.​പി. വ​ർ​ഗീ​സ് 63 വോ​ട്ടു​ക​ൾ​ക്കാ​ണ് അ​ന്ന് മു​സ്ത​ഫ​യെ അ​ട്ടി​മ​റി​ച്ച​ത്.

എ​ന്നാ​ൽ, 2001ൽ ​അ​തേ എം.​പി. വ​ർ​ഗീ​സി​നെ 23000 ൽ ​പ​രം വോ​ട്ടു​ക​ൾ​ക്ക് അ​ട്ടി​മ​റി​ച്ച് മു​സ്ത​ഫ റെ​ക്കോ​ർ​ഡ് വി​ജ​യ​ത്തി​ലൂ​ടെ മ​ധു​ര പ്ര​തി​കാ​രം ചെ​യ്തു. ജ​ന​പ്ര​തി​നി​ധി​യെ​ന്ന നി​ല​യി​ലും മ​ന്ത്രി​യെ​ന്ന നി​ല​യി​ലും നി​ര​വ​ധി വി​ക​സ​ന ക്ഷേ​മ പ​ദ്ധ​തി​ക​ളാ​ണ് മ​ണ്ഡ​ല​ത്തി​ൽ യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്.

റോ​ഡു​ക​ൾ, ക​നാ​ലു​ക​ൾ, കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി എ​ണ്ണി​യാ​ലൊ​ടു​ങ്ങാ​ത്ത പ​ട്ടി​ക ത​ന്നെ അ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് മ​ന്ത്രി​യാ​യി​രി​ക്കെ​യാ​ണ് കു​ന്ന​ത്തു​നാ​ട്ടി​ലെ മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തു​ക​ളി​ലും മാ​വേ​ലി സ്റ്റോ​റു​ക​ൾ ആ​രം​ഭി​ച്ച​ത്.

മ​ണ്ഡ​ല​ത്തി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ കി​ട​ത്തി ചി​കി​ത്സ ആ​രം​ഭി​ച്ച​തും ഐ​രാ​പു​രം, തി​രു​വാ​ണി​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ച്ച​തും എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ആ​യു​ർ​വേ​ദ, ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി​ക​ളാ​രം​ഭി​ച്ച​തും അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ൻ​കൈ​യി​ലാ​ണ്.

പ​ട്ടി​മ​റ്റം, ത​ടി​യി​ട്ട​പ​റ​മ്പ്, അ​മ്പ​ല​മേ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ, പു​ത്ത​ൻ​കു​രി​ശ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫി​സ്, ചൂ​ണ്ടി, പെ​യ്യ​ക്കു​ന്നം കു​ടി​വെ​ള​ള പ​ദ്ധ​തി​ക​ൾ, പ​ട്ടി​മ​റ്റം ക​വ​ല വി​ക​സ​നം, ഐ​രാ​പു​രം റ​ബ​ർ പാ​ർ​ക്ക്, വി​വി​ധ വി​ല്ലേ​ജ്​ ഓ​ഫി​സു​ക​ൾ, കൃ​ഷി ഭ​വ​നു​ക​ൾ അ​ട​ക്കം നി​ര​വ​ധി പ​ദ്ധ​തി​ക​ളു​ടെ വ​ര​വി​ന് പി​ന്നി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ മി​ടു​ക്കു​ണ്ട്. കോ​ൺ​ഗ്ര​സി​ലെ അ​വ​സാ​ന വാ​ക്കാ​യി​രു​ന്ന ലീ​ഡ​ർ കെ.​ക​രു​ണാ​ക​ര​ന്‍റെ വി​ശ്വ​സ്ത​നെ​ന്ന നി​ല​യി​ലു​ള​ള സ്വാ​ധീ​നം മ​ണ്ഡ​ല​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി അ​ദ്ദേ​ഹം ന​ന്നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി.

Tags:    
News Summary - TH Mustafa-Memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.