മൂവാറ്റുപുഴ: നോ പാർക്കിങ് ബോർഡുകളെ നോക്കുകുത്തിയാക്കി മുനിസിപ്പൽ സ്റ്റേഡിയം കോമ്പൗണ്ട് വീണ്ടും അന്തർസംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള ലോറികളുടെ പാർക്കിങ് കേന്ദ്രമായി. നാട്ടുകാരുടെ നിരന്തര സമരങ്ങൾക്കൊടുവിൽ നാലുവർഷം മുമ്പ് നഗരസഭ കമ്പിവേലി കെട്ടി തിരിച്ച് പാർക്കിങ് നിരോധിച്ച സ്ഥലമാണ് വീണ്ടും വണ്ടിപ്പേട്ടയായി മാറിയത്.
വേലിയല്ലാം ഇളക്കി എറിഞ്ഞ് ലോറികൾ പാർക്ക് ചെയ്യാൻ തുടങ്ങിയിട്ട് മാസങ്ങളായി. നഗരസഭ സ്ഥാപിച്ച നോ പാർക്കിങ് ബോർഡുകളുടെ സമീപത്തടക്കമാണ് ലോറികൾ പാർക്ക് ചെയ്യുന്നത്. അന്തർസംസ്ഥാനങ്ങളിൽനിന്ന് ലോഡുമായി എത്തി, തിരികെ പോകാൻ ലോഡ് പ്രതീക്ഷിച്ചു കിടക്കുന്ന വാഹനങ്ങളാണ് ഇവിടെയുള്ളത്. ലോറി പാർക്കിങ്ങിനായി രണ്ട് വണ്ടിപ്പേട്ടയാണ് നഗരസഭയുടെ കീഴിലുള്ളത്. എവറസ്റ്റ് കവലയിലെ ഹോമിയോ ആശുപത്രിക്ക് സമീപവും സ്റ്റേഡിയത്തിനു പിറകുവശത്തും. ആവശ്യത്തിലേറെ സൗകര്യങ്ങളുള്ള ഇത് എല്ലാം ഒഴിവാക്കിയാണ് സ്റ്റേഡിയം വളപ്പിലെ പാർക്കിങ്ങ്. ഇതിനു പുറമെ തിരക്കേറിയ ഇ.ഇ.സി റോഡിലും പാർക്ക് ചെയ്യുന്നുണ്ട്. പ്രതിഷേധം ഉയർന്നതോടെയാണ് നാലുവർഷം മുമ്പ് നഗരസഭ ഇതിനു ചുറ്റും കമ്പിവേലി കെട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.