വെള്ളൂർക്കുന്നം ഇ.ഇ.സി ജംഗ്ഷനിൽ ഗതാഗത പരിഷ്കാരം വരുന്നു

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ ഇ.​ഇ.​സി മാ​ർ​ക്ക​റ്റ് ജ​ങ്​​ഷ​നി​ൽ ഗ​താ​ഗ​ത പ​രി​ഷ്കാ​ര​ത്തി​ന് ഒ​രു​ങ്ങി പൊ​ലീ​സ്. രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി.

നി​ല​വി​ൽ കോ​ത​മം​ഗ​ലം മേ​ഖ​ല​യി​ൽ​നി​ന്ന​ട​ക്കം ഇ.​ഇ.​സി മാ​ർ​ക്ക​റ്റ് റോ​ഡി​ലൂ​ടെ വെ​ള്ളൂ​ർ​ക്കു​ന്നം ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ജ​ങ്​​ഷ​നി​ൽ​നി​ന്ന്​ നേ​രെ എം.​സി റോ​ഡി​ലേ​ക്ക്​ പ്ര​വേ​ശി​ച്ച് എ​റ​ണാ​കു​ളം ആ​ലു​വ, കാ​ക്ക​നാ​ട് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​ത് എം.​സി റോ​ഡി​ലെ കു​രു​ക്ക് രൂ​ക്ഷ​മാ​ക്കു​ക​യാ​ണ്. ഇ​ത്​ പ​രി​ഹ​രി​ക്കാ​ൻ ഈ ​വാ​ഹ​ന​ങ്ങ​ൾ ജ​ങ്​​ഷ​നി​ൽ​നി​ന്ന്​ നേ​രി​ട്ട് എം.​സി റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​തെ ഇ​വി​ടെ​നി​ന്ന്​ ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ് നെ​ഹ്​​റു പാ​ർ​ക്ക് റൗ​ണ്ടി​ൽ എ​ത്തി തി​രി​ഞ്ഞ് ആ​ലു​വ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് അ​ട​ക്കം പോ​കു​ന്ന ത​ര​ത്തി​ലു​ള്ള പ​രി​ഷ്കാ​ര​മാ​ണ് വ​രു​ത്തു​ന്ന​ത്. അ​ടു​ത്ത​ദി​വ​സം മു​ത​ൽ ഇ​ത്ത​ര​ത്തി​ൽ വാ​ഹ​നം തി​രി​ച്ചു​വി​ടാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ന​ഗ​ര റോ​ഡ് വി​ക​സ​നം ന​ട​ക്കു​ന്ന മൂ​വാ​റ്റു​പു​ഴ പ​ട്ട​ണ​ത്തി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യി​ട്ട് നാ​ളു​ക​ളാ​യി. ശ​ബ​രി​മ​ല സീ​സ​ൺ ആ​രം​ഭി​ച്ച​തോ​ടെ കു​രു​ക്ക് ഒ​ന്നു​കൂ​ടി രൂ​ക്ഷ​മാ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​വ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ ഗ​താ​ഗ​ത പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​ത്താ​ൻ തീ​രു​മാ​ന​മാ​യ​ത്. ക്രി​സ്മ​സു​മാ​യി ബ​ന്ധ​പെ​ട്ട് വ​ൻ കു​രു​ക്ക് രൂ​പ​പ്പെ​ട്ട​ത് പൊ​ലീ​സി​നെ വ​ല​ച്ചി​രു​ന്നു. മ​റ്റു​സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്ന​ട​ക്ക​മു​ള്ള പൊ​ലീ​സു​കാ​രെ കൂ​ടി അ​ധി​ക​മാ​യി നി​ര​ത്തി​ലി​റ​ക്കി ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചി​ട്ടും കു​രു​ക്ക് നി​യ​ന്ത്രി​ക്കാ​നാ​യി​രു​ന്നി​ല്ല. നി​ല​വി​ൽ മൂ​വാ​റ്റു​പു​ഴ സ്റ്റേ​ഷ​നി​ൽ പ​ത്തു ട്രാ​ഫി​ക് പൊ​ലീ​സു​കാ​രു​ടെ കു​റ​വാ​ണു​ള്ള​ത്. ഇ​ത​ല്ലാം മു​ന്നി​ൽ​ക​ണ്ടാ​ണ് അ​ടി​യ​ന്തി​ര പ​രി​ഷ്കാ​ര​ത്തി​ന് ഒ​രു​ങ്ങു​ന്ന​ത്.

Tags:    
News Summary - Traffic reform coming at Vellurkunnam EEC junction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.