റോഡിലെ കുഴികൾ അടക്കാത്തതിൽ പ്രതിഷേധിച്ച് മേഖലാ പൗരസമിതിയുടെ ആഭിമുഖ്യത്തിൽ കുഴിക്ക് മുകളിൽ സാരി ഉടുപ്പിച്ചപ്പോൾ

റോഡിനെ സാരി ഉടുപ്പിച്ച് വ്യത്യസ്തമായൊരു പ്രതിഷേധം

മൂവാറ്റുപുഴ: കുണ്ടുംകുഴിയുമായി കിടക്കുന്ന റോഡിനെ സാരിയുടുപ്പിച്ച് നാട്ടുകാരുടെ പ്രതിഷേധം. കുഴികൾ നിറഞ്ഞ റോഡിന്‍റെ നാണം മറക്കാനാണ് കുഴിക്ക് മുകളിൽ സാരി ഉടുപ്പിച്ച് മേഖല പൗരസമിതി പ്രവർത്തകർ പ്രതിഷേധിച്ചത്.

മാസങ്ങളായി കുണ്ടും കുഴിയുമായി കിടക്കുന്ന കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മൂവാറ്റുപുഴ നഗരത്തിലെ വൺവെ ജങ്ങ്ഷനിലാണ് സമരം അരങ്ങേറിയത്. വൺവെ ജങ്ങ്ഷൻ മുതൽ കക്കടാശേരിവരെ റോഡിൽ വൻ കുഴികളാണ്. കുഴിയിൽ വീണ്അപകടങ്ങൾ പതിവായതോടെ പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതോടെ പ്രവർത്തകർ കുഴികൾ അടച്ച് പ്രതിഷേധിച്ചിരുന്നു.

എന്നാൽ, മഴ ശക്തമായതോടെ കുഴികളെല്ലാം വൻ ഗർത്തങ്ങളായി. എന്നിട്ടും അറ്റകുറ്റപ്പണികൾ നടത്താത്ത അധികൃതരുടെ കണ്ണുതുറപ്പിക്കാനാണ് നാണം മറക്കൽ സമരവുമായി മേഖല പൗരസമിതി പ്രവർത്തകർ രംഗത്തുവന്നത്. പ്രസിഡന്‍റ് നജീർ ഉപ്പുട്ടിങ്കൽ ഉദ്ഘാടനം ചെയ്തു. സമീർ പുഴക്കര, ബിനിൽ തെറ്റില മാരിയിൽ, അസീസ്, ലത്തീഫ് തുടങ്ങിയവർ നേതൃത്വം നൽകി. 

Tags:    
News Summary - variety protest over road damage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.