ടാ​ങ്ക​ർ ലോ​റി​യു​മാ​യി ല​ക്ഷ്മി

പ​ള്ളി​ക്ക​ര: കേ​ര​ള​ത്തി​ൽ ഹ​സാ​ഡ​സ് ലൈ​സ​ൻ​സ് ല​ഭി​ച്ച ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ​നി​ത​യെ​ന്ന പേ​രെ​ടു​ത്ത്​ ല​ക്ഷ്മി. പെ​ട്രോ​ളി​യം ഉ​ൽ​പ​ന്ന​ങ്ങ​ൾ കൊ​ണ്ടു​പോ​വു​ന്ന വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കാ​ൻ ഹെ​വി ലൈ​സ​ൻ​സി​ന്​ പു​റ​മേ വേ​ണ്ട ഹ​സാ​ഡ​സ് ലൈ​സ​ൻ​സ് 21ാം വ​യ​സ്സി​ൽ ക​ര​സ്ഥ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്​ പ​ള്ളി​ക്ക​ര വെ​മ്പി​ള്ളി സ്വ​ദേ​ശി​യാ​യ ല​ക്ഷ്മി. ഇ​പ്പോ​ൾ ഭാ​ര​ത് ബെ​ൻ​സി​ന്‍റെ ടാ​ങ്ക​ർ ലോ​റി ഓ​ടി​ക്കു​ക​യാ​ണ് ല​ക്ഷ്മി. അ​പൂ​ർ​വം സ്ത്രീ​ക​ൾ മാ​ത്ര​മാ​ണ് ഹ​സാ​ഡ​സ് ലൈ​സ​ൻ​സ് എ​ടു​ക്കാ​റു​ള്ളു. ചെ​റു​പ്പം മു​ത​ലു​ള്ള ആ​ഗ്ര​ഹ​മാ​യി​രു​ന്നു ഹ​സാ​ഡ​സ് ലൈ​സ​ൻ​സ് എ​ടു​ക്കു​ക​യെ​ന്ന​ത്. ടാ​ങ്ക​ർ ഡ്രൈ​വ​റാ​യ പി​താ​വ്​ അ​ന​ന്ത​കൃ​ഷ​ണ​ന്‍റെ കൂ​ടെ മൂ​ന്നു വ​യ​സ്സ്​ ക​ഴി​ഞ്ഞ​പ്പോ​ൾ മു​ത​ൽ പോ​കു​മാ​യി​രു​ന്നു.

കോ​വി​ഡ് വ​ന്ന​തോ​ടെ ഹെ​ൽ​പ്പ​റെ ​െവ​ച്ച് വാ​ഹ​നം ഓ​ടി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ വ​ന്ന​തോ​ടെ അ​ന​ന്ത​കൃ​ഷ്ണ​ൻ ഭാ​ര്യ സൗ​മ്യ​യെ ഹെ​ൽപറാ​യി കൊ​ണ്ട് പോ​യി​രു​ന്നു. അ​വ​ർ​ക്ക്​ പി.​എ​സ്.​സി വ​ഴി ജോ​ലി ല​ഭി​ച്ച​തോ​ടെ​യാ​ണ്​ ല​ക്ഷ്മി പോ​യി​ത്തു​ട​ങ്ങി​യ​ത്.

ഇ​തോ​ടെ ലൈ​സ​ൻ​സ് ക​ര​സ്ഥ​മാ​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം സ​ജീ​വ​മാ​യി. 20ാം വ​യ​സ്സ്​ മു​ത​ൽ അ​തി​നു​ള്ള പ​രി​ശ്ര​മം തു​ട​ങ്ങി. പി​റ്റേ വ​ർ​ഷം, ലൈ​സ​ൻ​സ് കി​ട്ടി. അ​ന്നു​മു​ത​ൽ പി​താ​വി​നൊ​പ്പം ഡ്രൈ​വ​റാ​യി ല​ക്ഷ്മി​യും കൂ​ടെ​പ്പോ​യി. ഒ​രി​ക്ക​ൽ ആ​ലു​വ–തൃ​പ്പൂ​ണി​ത്തു​റ റൂ​ട്ടി​ൽ ലൈ​ൻ ബ​സും ഓ​ടി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ൾ ഭ​ർ​ത്താ​വ് വി​ഷ്ണു​വി​നെ​ക്കൂ​ടി ഹ​സാ​ഡ​സ് ലൈ​സ​ൻ​സ് എ​ടു​പ്പി​ച്ച് നാ​ഷ​നൽ പെ​ർ​മി​റ്റ് ലോ​റി​യി​ൽ ര​ണ്ടു​പേ​രും കൂ​ടി പോ​കാ​നു​ള്ള തയാടു​പ്പി​ലാ​ണ് ല​ക്ഷ്മി.

Tags:    
News Summary - Super driver Lakshmi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.