തെ​രു​വു​വി​ള​ക്കു​ക​ൾ പ്ര​കാ​ശി​ക്കാ​ത്ത പാ​താ​ളം റെ​ഗു​ലേ​റ്റ​ർ പാ​ലം 

കൂരിരുട്ടിൽ പാതാളം റെഗുലേറ്റർ കം ബ്രിഡ്ജ്; രാത്രിയാത്ര ദുരിതം

കടുങ്ങല്ലൂർ: വിളക്കുകാൽ സ്ഥാപിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും വെളിച്ചമെത്താതെ പാതാളം റെഗുലേറ്റർ കം ബ്രിഡ്ജ്. കൂരിരുട്ടിൽ 200 മീറ്റർ വരുന്ന പാലത്തിലൂടെയുള്ള രാത്രിയാത്ര ഭയപ്പെടുത്തുന്നതാണ്. സന്ധ്യയായാൽ പാലം സാമൂഹിക വിരുദ്ധരുടെ നിയന്ത്രണത്തിലാണ്. വ്യവസായ മേഖലയായതിനാൽ ഇതര സംസ്ഥാനക്കാരും മയക്കുമരുന്ന് സംഘവും പാലത്തിന്‍റെ വശങ്ങളിൽ തമ്പടിക്കുന്നു.

തെരുവ് വിളക്കിന്‍റെ അഭാവം പുഴയിലേക്ക് നിർബാധം മാലിന്യം ഒഴുകുന്നതിനും എറിയുന്നതിനും കൂടുതൽ സൗകര്യമാണ്. വെളിച്ചമില്ലാത്തതിനാൽ അപകടങ്ങൾ പതിവാണ്. ഇരുചക്ര വാഹനങ്ങൾ ഫുട്പാത്തിലിടിച്ച് നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

രണ്ടുവർഷം മുമ്പ് പ്രതിഷേധമുയർന്നപ്പോഴാണ് വിളക്ക്കാൽ സ്ഥാപിച്ചത്. ഏലൂർ മുനിസിപ്പാലിറ്റിയോ ഇറിഗേഷൻ വകുപ്പോ പൊതുമരാമത്ത് വകുപ്പോ ഇവിടേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് വി.കെ. ഷാനവാസ് ആരോപിച്ചു.

Tags:    
News Summary - Pathalam Regulator cum Bridge Night travel misery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.