ബോയ്​ലർ പൊട്ടിത്തെറിച്ച് ഒഡിഷ സ്വദേശി മരിച്ച സംഭവം; കമ്പനി ഉടമകൾക്കെതിരെ കേസ്

ക​ടു​ങ്ങ​ല്ലൂ​ർ: ക​മ്പ​നി​യി​ൽ ബോ​യി​ല​ർ പൊ​ട്ടി​ത്തെ​റി​ച്ച് ഒ​ഡി​ഷ സ്വ​ദേ​ശി മ​രി​ക്കു​ക​യും മ​റ്റു മൂ​ന്ന് പേ​ർ​ക്ക് പൊ​ള്ള​ലേ​ൽ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ക​മ്പ​നി ഉ​ട​മ​ക​ൾ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സ്. എ​ട​യാ​ർ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​റ​ച്ചി മാ​ലി​ന്യ സം​സ്ക​ര​ണ​ശാ​ല​യാ​യ ഫോ​ർ​മ​ൽ ട്രേ​ഡ് ലി​ങ്ക്സ് ഉ​ട​മ​ക​ൾ​ക്കെ​തി​രെ ബി​നാ​നി​പു​രം പൊ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

ഉ​ട​മ​ക​ളാ​യ മു​ഹ​മ്മ​ദ് ഫ​വാ​സ്, ഭാ​ര്യ ഹി​ഷാ​ന, ക​മ്പ​നി മാ​നേ​ജ​ർ മു​ഹ​മ്മ​ദ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ൾ. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​രു​ന്ന​ത്. പി​ന്നീ​ട് ഫാ​ക്ട​റീ​സ് ആ​ൻ​ഡ് ബോ​യി​ലേ​ഴ്സ് ആ​ലു​വ ഇ​ൻ​സ്പെ​ക്ട​ർ കെ.​ആ​ർ. ഷാ​ജി​കു​മാ​റി​ന്‍റെ മൊ​ഴി​യു​ടെ​യും അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ഫ്.​ഐ.​ആ​റി​ൽ കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. ഫാ​ക്ട​റി​യു​ടെ പ്ര​വ​ർ​ത്ത​നം നി​യ​മ​പ​ര​മ​ല്ലെ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞി​രു​ന്നു. ഫാ​ക്ട​റീ​സ് ആ​ൻ​ഡ് ബോ​യി​ല​ർ വ​കു​പ്പി​ൽ ഇ​വ​ർ സ​മ​ർ​പ്പി​ച്ച് അം​ഗീ​കാ​രം നേ​ടി​യ ഡ്രോ​യി​ങ്ങി​ലും സ്റ്റെ​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റി​ലും ബോ​യി​ല​ർ സ്ഥാ​പി​ക്കു​ന്ന​താ​യി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല.

Tags:    
News Summary - boiler explosion case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.