പെരുമ്പാവൂര്‍: അറക്കപ്പടി വില്ലേജ് ഓഫിസില്‍ ഒന്നര മാസമായി ഓഫിസര്‍ ഇല്ലെന്ന് പരാതി. ഇക്കാലയളവില്‍ അഞ്ച് വില്ലേജ് ഓഫിസര്‍മാര്‍ വരുകയും പോവുകയും ചെയ്തു.
ചാര്‍ജെടുത്ത് രണ്ടു ദിവസത്തിനുള്ളില്‍ ട്രാന്‍സ്ഫറായി പോവുകയാണ് പതിവ്.
ഇതുമൂലം വില്ലേജ് ഓഫിസുമായി ബന്ധപ്പെട്ട പോക്കുവരവ്, വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍, ലൈഫ്ഭവന പദ്ധതിയില്‍ വീട് അനുവദിച്ചവര്‍ക്ക് പഞ്ചായത്തില്‍ സമര്‍പ്പിക്കേണ്ടതായ രേഖകള്‍, വീട് അറ്റകുറ്റപ്പണിക്ക് ഉള്‍പ്പടെ അനുകൂല്യങ്ങള്‍ക്ക് സമര്‍പ്പിക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍, ഭൂമി സംബന്ധമായി പഞ്ചായത്തിലും ബാങ്കുകളിലും നല്കേണ്ടതായ രേഖകള്‍ എന്നിവ കിട്ടാതെ കഷ്ടപ്പെടുകയാണ്. ഓഫീസര്‍ ഇല്ലെന്ന വിവരമറിയാതെ നിരവധി ആളുകള്‍ ദിനംപ്രതി ഇവിടെ വന്നുപോകുന്നുണ്ട്.
സ്ഥിരമായി ഓഫീസറെ നിയമിക്കാത്തത് മേലുദ്യോഗസ്ഥരുടെ പിടിപ്പുകേടാണെന്ന് ആക്ഷേപമുണ്ട്. അടിയന്തരമായി ഓഫീസറെ നിയമിക്കണമെന്ന് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് എന്‍.ബി. ഹമീദ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.