പെരുമ്പാവൂര്‍: ബൈക്കുമായി കൂട്ടിയിടിച്ച് കാര്‍ കത്തിനശിച്ചു. എം.സി റോഡിലെ കീഴില്ലം നവജീവന്‍ കവലയില്‍ ബി.പി.സി.എല്‍ പെട്രോള്‍ പമ്പിന് സമീപം ഞായറാഴ്ച രാവിലെ 7.15നായിരുന്നു സംഭവം. ബൈക്ക് യാത്രക്കാരന്‍ കീഴില്ലം അരിയപ്പിള്ളി വീട്ടില്‍ അജിത്തിന്റെ (31) കാലിന് പരിക്കേറ്റു.
ഇയാളെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍യാത്രികര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കൊല്ലം അഞ്ചല്‍ സ്വദേശി രാധാകൃഷ്ണപിള്ളയുടെ ടാറ്റ അൾട്രോസ് കാറാണ് അഗ്നിക്കിരയായത്. തൃശൂര്‍ ക്രിക്കറ്റ് അക്കാദമിയിലേക്ക് വിദ്യാര്‍ഥികളെ കോച്ചിങ്ങിന് കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം.
രാധാകൃഷ്ണപിള്ളയും ഡ്രൈവറും അടക്കം അഞ്ചുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. തീ പടര്‍ന്നതോടെ ഡോറുകള്‍ ലോക്കായി. ഇതോടെ വാഹനത്തിലുണ്ടായിരുന്ന 50,000 രൂപയും രണ്ട് മൊബൈല്‍ ഫോണും ആര്‍.സി ബുക്ക് അടക്കമുള്ള രേഖകളും കത്തിനശിച്ചു.
എന്നാല്‍, ബൈക്ക് ഇടിച്ചതിനെ തുടര്‍ന്നാണ് തീപിടിത്തം ഉണ്ടായതെന്ന് കാര്‍യാത്രികരും തീ പടര്‍ന്നതിനെ തുടര്‍ന്നാണ് കാര്‍ ബൈക്കിലേക്ക് ഇടിച്ചുകയറിയതെന്ന് ബൈക്ക് യാത്രക്കാരനും പറയുന്നു. കാറില്‍നിന്ന് ഓയില്‍ ചോര്‍ന്നാണ് തീപിടിത്തമുണ്ടായതെന്ന് അഗ്നിരക്ഷ സേന അറിയിച്ചു.
സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നു. അഗ്നിരക്ഷ സേന ഓഫിസര്‍ എന്‍.എച്ച്. അസൈനാരുടെ നേതൃത്വത്തില്‍ സേനാംഗങ്ങളായ ബി.സി. ജോഷി, എ.പി. സിജാസ്, ബി.എസ്. സാന്‍, എസ്. മണികണ്ഠന്‍, പ്രമോദ് കുമാര്‍ എന്നിവരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.