പെരുമ്പാവൂര്‍: കൂവപ്പടി പഞ്ചായത്തിലെ കൂടാലപ്പാടില് പണംവെച്ചുള്ള ശീട്ടുകളി ഭീഷണിയാകുന്നതായി പരാതി. കല്ലറയ്ക്കല്‍ മഹാവിഷ്ണുക്ഷേത്രം റോഡിന്റെ ഇടതുവശത്തുള്ള പാടത്താണ് ഗുണ്ടസംഘങ്ങളുടെ പിന്തുണയോടെ ശീട്ടുകളി നടക്കുന്നത്. രാത്രി ഏഴിന് തുടങ്ങിയാല്‍ പിറ്റേന്ന് പുലര്‍ച്ചവരെ ശീട്ടുകളിയുണ്ടാകുമെന്ന് നാട്ടുകാര്‍ പറയുന്നു. മദ്യപാനവും അടിപിടിയും സ്ഥിരമാണ്. പെരുമ്പാവൂര്‍ മേഖലയില്‍ മറ്റ് പല സ്ഥലങ്ങളിലും ശീട്ടുകളി നടത്തിയ സംഘമാണ് അവിടങ്ങളില്‍ പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്ന് അടുത്തകാലത്ത് ഇവിടേക്ക് താവളം മാറ്റിയത്. ലക്ഷങ്ങളുടെ കളിയാണ് ദിവസേന നടക്കുന്നത്.
നെല്ലിക്കുഴി, ആലുവ, കാലടി, മലയാറ്റൂര്‍, മുവാറ്റുപുഴ എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ കളിക്കാൻ എത്തുന്നുണ്ടെന്നാണ് വിവരം. രേഖാമൂലമല്ലാതെ നാട്ടുകാരില്‍ ചിലര്‍ പരാതി പൊലീസിനെ അറിയിച്ചിരുന്നു. എന്നാല്‍, സംഘത്തിലെ ഗുണ്ടകള്‍ പരാതിക്കാരന്റെ വീട്ടില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവമുണ്ടായിട്ടുണ്ട്. ക്രമസമാധാനനില തകര്‍ന്ന സാഹചര്യത്തില്‍ പ്രദേശവാസികള്‍ റൂറല്‍ എസ്.പിക്ക് കഴിഞ്ഞ ദിവസം പരാതി നല്കി. പൊലീസിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.