പെരുമ്പാവൂര്‍: ജീര്‍ണാവസ്ഥയിലായ താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടം ബ്ലോക്ക് പുതുക്കിപ്പണിയുന്നില്ലെന്നും മോർച്ചറിയിലെ ഫ്രീസര്‍ യൂനിറ്റിെൻറ തകരാര്‍ പരിഹരിക്കുന്നില്ലെന്നും പരാതിയുയരുന്നു. ഇത് സംബന്ധിച്ച് നവീകരിക്കണമെന്ന മെഡിക്കല്‍ ഡയറക്ടറുടെ നിര്‍ദേശം അധികൃതര്‍ മുഖവിലയ്ക്ക് എടുക്കുന്നില്ല.
നഗരസഭ പ്രദേശങ്ങളിലും തൊട്ടടുത്ത പഞ്ചായത്തുകളിലും അസ്വാഭാവിക മരണങ്ങള് നടക്കുമ്പോള്‍ മൃതദേഹം സൂക്ഷിക്കുന്നത് താലൂക്ക് ആശുപത്രി മോർച്ചറിയിലാണ്. അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ മരണങ്ങളില്‍ ബന്ധുക്കള്‍ എത്തുംവരെ പലപ്പോഴും പോസ്റ്റ്മോര്‍ട്ടം വൈകുന്നത് പതിവാണ്. ഇതിനിടെ, മറ്റൊരു മൃതദേഹം എത്തിയാല്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിനുള്ള സൗകര്യങ്ങളും ഫ്രീസര്‍ സംവിധാനവും കാര്യക്ഷമമല്ല. ഒരു സന്നദ്ധ സംഘടന വര്‍ഷങ്ങൾക്ക് മുമ്പ് അറ്റകുറ്റപ്പണി നടത്തി പുതുക്കിപ്പണിത കെട്ടിടത്തിലാണ് നിലവിലെ പോസ്റ്റ്മോര്‍ട്ടം ബ്ലോക്ക്. ഇതിനുശേഷം ഇതില്‍ ആവശ്യമായ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. കഴിഞ്ഞ നഗരസഭ ഭരണസമിതികളെല്ലാം ഇക്കാര്യം അവഗണിച്ചപ്പോള്‍ നിലവിലെ ഭരണസമിതിയും ഉദാസീനതയോടെയാണ് പ്രശ്നത്തെ കാണുന്നത്.
കെട്ടിടം പുതുക്കിപ്പണിയാനും ഫ്രീസര്‍ സംവിധാനം കാര്യക്ഷമമാക്കാനും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
തുടര്‍ന്നാണ് മെഡിക്കല്‍ ഡയറക്ടറുടെ നിര്ദേശമുണ്ടായതെന്നാണ് വിവരം. കഴിഞ്ഞ ദിവസം കൂടിയ നഗരസഭ കൗണ്‍സിലില്‍ പ്രശ്നം പരിഹരിക്കാന്‍ ആവശ്യമായ നടപടിയെടുക്കണമെന്നും വിഷയം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് താന്‍ ശ്രദ്ധ ക്ഷണിച്ചെങ്കിലും ചെയര്മാന് മറുപടി പറയാതെ ഒഴിഞ്ഞുമാറിയതായി കൗണ്‍സിലര്‍ പി.എ. സിറാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.