പെരുമ്പാവൂര്‍: പെട്രോള്‍വില ഇരുചക്ര വാഹന ഉപഭോക്താക്കളുടെ നടുവൊടിക്കുമ്പോള്‍ പെരുമ്പാവൂര്‍ കൂവപ്പടി ഗവ. പോളിടെക്നിക്കിലെ മൂന്നാം വര്‍ഷ മെക്കാനിക്കല്‍ വിഭാഗം വിദ്യാര്‍ഥികള്‍ ഇലക്ട്രിക് ബൈക്ക് നിര്‍മിച്ച് ശ്രദ്ധേയമാവുകയാണ്.
മെക്കാനിക്കല്‍ വിഭാഗം എച്ച്.ഒ.ഡി ശിവന്, അധ്യാപകരായ അവറാച്ചന്, രവീഷ്, ലോര്‍ഡ്സണ്‍ എന്നിവരുടെ നേതൃത്വത്തില്‍ അശ്വിന് സത്യന്, അമല്‍ കൃഷ്ണന്, അശ്വിന് ഷിബു, സി.എസ്. ഗോകുല്‍ എന്നിവരാണ് മേല്‍ത്തരം ബൈക്കുകളെ വെല്ലുന്ന തരത്തില്‍ ഇലക്ട്രിക് ബൈക്ക് രൂപപ്പെടുത്തിയത്.
ആദ്യകാലങ്ങളില്‍ വിപണിയില്‍ ഇറങ്ങിയ വാഹനങ്ങളുടെ എൻജിന് പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്ന പുക പുറത്തുവിടുന്ന സാഹചര്യത്തില്‍ ഇലക്ട്രിക് മോേട്ടാറിെൻറ സഹായത്താല്‍ പരിസ്ഥിതി സൗഹൃദപരമായി ഉപയോഗിക്കാവുന്ന തരത്തില്‍ രൂപമാറ്റം വരുത്തിയാണ് ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്.
ഗിയര്‍ ബോക്സ് ഉള്‍പ്പെടുത്തിയാണ് നിര്‍മാണം. റിവേഴ്സ് ഗിയര്‍ സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബൈക്കിന് ആവശ്യമായ ലിഥിയം അയണ്‍ ബാറ്ററി പാക്ക് വിദ്യാര്‍ഥികള്‍തന്നെ കുറഞ്ഞ നിരക്കില്‍ നിര്‍മിക്കുകയാണ് ചെയ്തിരിക്കുന്നത്. നാലുമണിക്കൂറിലെ ഒറ്റത്തവണ ചാജിങ്ങില് 75 കി.മീ. വരെ അനായാസം യാത്രചെയ്യാന്‍ സാധിക്കുമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.