പെരുമ്പാവൂർ: പെരുമ്പാവൂരിൽ 2400 ലിറ്റർ വ്യാജ കള്ള് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ തോട്ടുവ സ്വദേശി നെടുങ്കണ്ടത്തിൽ ജോമി പോൾ (57) പിടിയിലായി. കള്ളുഷാപ്പ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഭാരവാഹിയായ ഇയാൾ വർഷങ്ങളായി വ്യാജ കള്ള് നിർമാണം നടത്തിയിരുന്നതായി പറയുന്നു.
സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെൻറ് സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. ചൊവ്വാഴ്ച മുതൽ സർക്കിൾ ഇൻസ്പെക്ടർ ടി. അനിൽകുമാറിെൻറ നേതൃത്വത്തിലുള്ള എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് അംഗങ്ങൾ പെരുമ്പാവൂരിൽ ക്യാമ്പ് ചെയ്തിരുന്നു.
പ്രാദേശിക എക്സൈസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുള്ള ആളാണ് പ്രതി. പെരുമ്പാവൂരിലെ എക്സൈസ് ഉദ്യോഗസ്ഥരെ അറിയിക്കാതെ ആയിരുന്നു പരിശോധന.
പ്രതിയുടെ വീടിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന നിർമാണ യൂനിറ്റിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ്ഉണ്ടായിരുന്നത്. നാലുവശത്തും കാമറ, റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ഷട്ടറുകൾ തുടങ്ങിയവയാണ് ഒരുക്കിയിരുന്നത്. അണക്കപ്പാറ വ്യാജ കള്ള് നിർമാണക്കേസിൽ പ്രതിയായ പെരുമ്പാവൂർ സ്വദേശി അബ്കാരി സോമൻ നായരുടെ സുഹൃത്താണ് പി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.