പെരുമ്പാവൂർ: കാഞ്ഞിരക്കാട് വീട് റെയ്ഡ് ചെയ്ത് റൂറൽ ജില്ല പൊലീസ് അരക്കിലോയോളം കഞ്ചാവും കഞ്ചാവ് കടത്താനുപയോഗിക്കുന്ന വാഹനങ്ങളും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞിരക്കാട് കളപ്പുരക്കുടിയിൽ അഷ്റഫ് (66), മകൻ അനസ് (40) എന്നിവരെ അറസ്റ്റ് ചെയ്തു. റൂറൽ ജില്ലയിലെ കഞ്ചാവ് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിെല എസ്.പി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. പി
ടികൂടിയ കാറിൽ കഞ്ചാവ് കടത്തുന്നതിന് പ്രത്യേക അറകൾ ഉണ്ടായിരുന്നു.കഞ്ചാവ് പൊതിയുന്ന പ്രത്യേക പേപ്പർ, തൂക്കുന്ന ത്രാസ്, 68,000 രൂപ എന്നിവയും കണ്ടെടുത്തു. ജില്ലയിലെ ചെറുകിട കഞ്ചാവ് വ്യാപാരികളാണിവർ. ചെറിയ പൊതികളിലാക്കിയാണ് വിൽപന.
അന്തർസംസ്ഥാന തൊഴിലാളികളും യുവാക്കളുമാണ് ഇവരിൽനിന്ന് കഞ്ചാവ് കൂടുതലായും വാങ്ങുന്നത്. അന്വേഷണം വ്യാപിപ്പിച്ചതായി എസ്.പി കെ. കാർത്തിക് പറഞ്ഞു. നവംബറിൽ 150 കിലോഗ്രാം കഞ്ചാവാണ് റൂറൽ ജില്ലയിൽനിന്ന് പൊലീസ് പിടികൂടിയത്. ആന്ധ്ര സ്വദേശിയടക്കം പത്തോളം പേരെ ഇതിനകം അറസ്റ്റ് ചെയ്തു. നാർകോട്ടിക് സെൽ ഡിവൈ.എസ്.പി കെ. അശ്വകുമാർ, സി.ഐ എം. സുരേന്ദ്രൻ, റൂറൽ ജില്ല ഡാൻസാഫ് ടീം തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.