കിറ്റ് വിതരണത്തിലെ ക്രമക്കേട്; റേഷന്‍കട സസ്‌പെൻഡ്​​ ചെയ്തു

പെരുമ്പാവൂര്‍: കോവിഡ് അതിജീവനകാലത്തെ കിറ്റ് വിതരണത്തില്‍ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയ റേഷന്‍കട സസ്‌പെൻഡ്​​ ചെയ്തു.

പി.പി റോഡിലെ പി.കെ. അഷറഫ് നടത്തിവന്ന എ.ആര്‍.ഡി 29ാം നമ്പര്‍ റേഷന്‍കടയുടെ ലൈസന്‍സാണ് കുന്നത്തുനാട് സിവില്‍ സപ്ലൈസ് ഓഫിസര്‍ സസ്‌പെൻഡ്​​ ചെയ്തത്.

സൗജന്യമായി വിതരണം ചെയ്യുന്ന അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ പുറത്ത് വില്‍പന നടത്തുകയാണെന്നും ഇതോടൊപ്പമുള്ള വെളിച്ചെണ്ണ ഉപഭോക്താവിന് നല്‍കുന്നില്ലെന്നും പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സപ്ലൈസ് ഓഫിസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

Tags:    
News Summary - Irregularities in kit distribution; Ration shop suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.