കീഴ്മാട്: കുട്ടമശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ കൊച്ചിൻ യൂനിവേഴ്സിറ്റിയുടെ സഹകരണത്തോടെ 'ടെക്നോ ഉന്നതി' നവീകരണ പ്രവർത്തനങ്ങൾ നടത്തി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻറ് ഇലക്ട്രോണിക്സ് എഞ്ചിനിയേഴ്സ് നടപ്പാക്കിയ ടെക്നോ ഉന്നതി നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കൊച്ചിൻ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.കെ.എൻ. മധുസൂദനൻ നിർവ്വഹിച്ചു.
കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, സ്പെഷൽ കെയർ റിസോഴ്സ് സെൻറർ തുടങ്ങിയവയുടെ നവീകരണ പ്രവൃത്തികളാണ് നടത്തിയത്. 2018 ലെ വെള്ളപ്പൊക്കത്തിൽ സയൻസ് ലാബ്, കമ്പ്യൂട്ടറുകൾ, യു.പി.എസ്, ലൈബ്രറി തുടങ്ങി വലിയ നഷ്ടം നേരിട്ട സ്കൂളാണിത്. ജില്ലയിലെ തന്നെ കൂടുതൽ ഭിന്നശേഷിക്കാരായ വിദ്യാർഥികൾ പഠിക്കുന്നതുകൊണ്ട് വെള്ളപ്പൊക്കത്തിൽ സ്പെഷൽ കെയർ സെൻററിൻറെ പ്രവർത്തനം നിലച്ചത് സ്കൂളിനും വിവിധ ജില്ലകളിൽ നിന്നും സ്കൂളിനെ ആശ്രയിക്കുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വലിയ പ്രതിസന്ധിയായിരുന്നു.
പദ്ധതിയുടെ ഭാഗമായി ആധുനിക സാങ്കേതിക സൗകര്യങ്ങൾ ഉൾപ്പടെ സെൻറർ പൂർണ്ണമായും നവീകരിക്കുകയായിരുന്നു. ശീതീകരിച്ച കമ്പ്യൂട്ടർ ലാബിലും, സയൻസ് ലാബിലും ലൈബ്രറിയിലും ആധുനിക സാങ്കേതിക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.