പെരുമ്പാവൂർ: ലഹരിയെന്ന സാമൂഹിക വിപത്തിനെ ഒറ്റക്കെട്ടായി നേരിടണമെന്ന് മന്ത്രി പി. രാജീവ്. തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ നഗരസഭയുമായി ചേര്‍ന്ന് സംഘടിപ്പിച്ച അന്തര്‍സംസ്ഥാന തൊഴിലാളികളുടെ സംസ്ഥാനതല ലഹരിവിരുദ്ധ മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'കവച് 2022' ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായാണ് സംഗമം നടത്തിയത്.
ഇതോടനുബന്ധിച്ച് സാംസ്കാരിക ഘോഷയാത്രയും മെഗാ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. നഗരസഭ ചെയര്മാന് ടി.എം. സക്കീര്‍ ഹുസൈന് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ സി.കെ. രാമകൃഷ്ണന്, പ്ലൈവുഡ് ഓണേഴ്സ് അസോസിയേഷന് പ്രസിഡന്റ് എം.എം. മുജീബ് റഹ്മാന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ബേസില്‍ പോള്‍, കെ.എം. അന്‍വര്‍ അലി, ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ ആര്. ജയചന്ദ്രന്, ഡെപ്യൂട്ടി ലേബര്‍ കമീഷണര്‍ കെ.എസ്. മുഹമ്മദ് സിയാദ്, റീജനല്‍ ജോയന്റ് ലേബര്‍ കമീഷണര്‍ പി.ആര്. ശങ്കര്‍, ജില്ല ലേബര്‍ ഓഫിസര്‍മാരായ പി.ജി. വിനോദ് കുമാര്‍, വി.കെ. നവാസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.