പെരുമ്പാവൂര്‍: അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ വാടകക്ക് താമസിക്കുന്ന സ്ഥലത്തുനിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച രണ്ടുപേര്‍ പിടിയിലായി.
മാറമ്പള്ളി സ്കൂളിനടുത്ത് വാടകക്ക് താമസിക്കുന്ന തിരുവനന്തപുരം ഉദയംകുളങ്ങര ചെങ്കല്വഞ്ചികുഴി കടംപറക്കല് പുത്തന്‍വീട് സതീഷ് (29), തമിഴ്നാട് മേലൂര്‍ ജില്ലയില്‍ മധുരൈ മേലൂര്‍ പല്ലപ്പെട്ടിയിലെ മഹാരാജ (32) എന്നിവരെയാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടാക്കളെ പിടികൂടുന്നതിന് ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിെൻറ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്.
ശനിയാഴ്ച രാത്രി 10ന് മാറമ്പള്ളി പെരിയാര്‍ ജങ്ഷന് സമീപത്ത് മോഷണമുതലുകളെന്ന് സംശയിക്കുന്ന രണ്ട് മൊബൈല്‍ ഫോണുകളുമായി കാണപ്പെട്ടതിനെത്തുടര്‍ന്ന് അന്വേഷണസംഘം പിടികൂടുകയായിരുന്നു. ഇതിനുപിന്നാലെ മൊബൈല്‍ ഫോണ്‍ മോഷണം പോയതായി പരാതിയെത്തിയതായി പൊലീസ് അറിയിച്ചു.
അന്വേഷണത്തില്‍ പരാതിക്കാരായ അന്തര്‍ സംസ്ഥാന തൊഴിലാളിയുടേതാണ് മൊബൈലുകളെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ഇന്‍സ്പെക്ടര്‍ രഞ്ജിത്ത്, സബ് ഇന്‍സ്പെക്ടര്‍മാരായ റിന്‍സ് എം. തോമസ്, അനില്‍കുമാര്‍, എസ്.സി.പി.ഒമാരായ ഷിനോജ്, ഷിബു, സുബൈര്‍, ബാബു, ധന്യ മുരളി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.