പെരുമ്പാവൂര്‍: നിരവധി കേസുകളില്‍ പ്രതികളായ കുപ്രസിദ്ധ മോഷ്ടാക്കള്‍ പിടിയിലായി. ചേര്‍ത്തല പള്ളിപ്പുറം അമ്പനാട്ട് വീട്ടില്‍ മഹേഷ് (46), പെരുമ്പാവൂര്‍ മുടിക്കല്‍ കമ്പനിപ്പടി ഭാഗത്ത് മാടവന വീട്ടില്‍ സിദ്ദീഖ് (48) എന്നിവരെയാണ് കുറുപ്പംപടി പൊലീസ് പിടികൂടിയത്. കീഴില്ലം ഷാപ്പുംപടി ഭാഗത്ത് വാടകക്ക് താമസിക്കുന്ന ലിജോ പോള്‍ എന്നയാളുടെ വീടിന്റെ പിന്‍വശത്തെ വാതില്‍ പൊളിച്ച് സ്മാര്‍ട്ട് ഫോണുകള്‍, വാച്ചുകള്‍, സ്വര്‍ണാഭരണങ്ങള്‍, ഐപോഡ് ഉള്‍പ്പെടെ 1,80,000 രൂപയുടെ വസ്തുക്കള്‍ മോഷ്ടിച്ച് ഇവര്‍ കടന്നുകളയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്റെ നിർദേശാനുസരണം രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം വെങ്ങോല ഓണംകുളത്തുനിന്നാണ് ഇവരെ പിടികൂടിയത്. ഇവരുടെ കൈവശം രണ്ട് കമ്പിപ്പാര, രണ്ട് വാച്ച്, ഒരു മൊബൈല്‍ ഫോണ്‍ എന്നിവ ഉണ്ടായിരുന്നു. പ്രതികള്‍ സഞ്ചരിച്ച ബൈക്ക് ചാലക്കുടി ഭാഗത്തുനിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. മഹേഷ് 22 കേസുകളിലെ പ്രതിയാണ്. സിദ്ദീഖിന്റെ പേരില്‍ വിവിധ സ്റ്റേഷനുകളിലായി 32 കേസുണ്ട്. അന്വേഷണ സംഘത്തില്‍ ഇന്‍സ്പെക്ടര്‍ എം.കെ. സജീവ്, എസ്.ഐമാരായ കെ.എ. സത്യന്, അബ്ദുൽ ജലീല്‍, എസ്.സി.പി.ഒമാരായ അനീഷ് കൂര്യാക്കോസ്, ശശികുമാര്‍, അഭിലാഷ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.