പെരുമ്പാവൂര്‍: ഓടക്കാലി-നാഗഞ്ചേരി റോഡ് നവീകരണത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ തുടങ്ങിയെങ്കിലും ജോലി ഏറ്റെടുക്കാന്‍ കരാറുകാര്‍ തയാറാകുന്നില്ലെന്ന് എം.എല്‍.എ. മെറ്റല്‍, എംസാനഡ് ഉള്‍പ്പെടെയുള്ളവയുടെ അനിയന്ത്രിത വിലക്കയറ്റമാണ് കരാറുകാര്‍ പിന്തിരിയാന് കാരണം. ഈ മാസം 23വരെയാണ് ടെൻഡര്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. 1.85 കിലോമീറ്റര്‍ റോഡ് 10 വര്‍ഷം മുമ്പാണ് അവസാനമായി ടാര്‍ ചെയ്തത്. നിത്യേന നിരവധി ഭാരവാഹനങ്ങള്‍ പോകുന്നതുകൊണ്ട് റോഡ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. 75 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. പ്രീ മിക്സഡ് ക്ലോസ്ഡ് ഗ്രേഡഡ് രീതിയിലാണ് റോഡ് നവീകരിക്കുന്നത്. ബി.എം ബി.സി രീതിയില്‍ ഉന്നത നിലവാരത്തില്‍ ടാറിങ് നടത്തുന്നതിനുള്ള തുകയായിരുന്നു ആവശ്യപ്പെട്ടത്.
എങ്കിലും ഫണ്ടിന്റെ അപര്യാപ്തത മൂലം പ്രീ മിക്സഡ് ക്ലോസ്ഡ് ഗ്രേഡഡ് രീതിയില്‍ റോഡ് പുനരുദ്ധാരണത്തിനുള്ള തുകയാണ് അനുവദിക്കപ്പെട്ടതെന്ന് എം.എല്‍.എ പറഞ്ഞു. ഭാരവാഹനങ്ങള്‍ കടന്നുപോകുന്നതുമൂലം സാധാരണ 20 എം.എം ചിപ്പിങ് കര്‍പ്പറ്റ് രീതിയില്‍ ടാറിങ് നടത്തിയാല്‍ റോഡ് നിലനില്‍ക്കില്ല. ബി.എം ബി.സി നിലവാരത്തില്‍ ടാര്‍ ചെയ്യുകയോ അല്ലെങ്കില്‍ പൂര്‍ണമായും ടാറിങ്ങിന് തുക അനുവദിക്കുകയോ ചെയ്യണമെന്ന് എം.എല്‍.എ പൊതുമരാമത്ത് മന്ത്രിയോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.