ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പിൽ ഒരാൾ പിടിയില്‍

പെരുമ്പാവൂര്‍: ക്രിപ്‌റ്റോ കറന്‍സിയില്‍ പണം നിക്ഷേപിച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ മൂന്നിരട്ടി തിരികെ കിട്ടുമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. മൂവാറ്റുപുഴ തിരുമാറാടിയില്‍ നിന്നും ഇപ്പോള്‍ മുടവൂരില്‍ താമസിക്കുന്ന ഇടപ്പറമ്പില്‍ വീട്ടില്‍ വിനോദിനെയാണ് (53) പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയത്. ഇരിങ്ങോള്‍ സ്വദേശികള്‍ ലക്ഷക്കണക്കിന് രൂപ ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുകയും പിന്നീട് തുക തിരികെ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

യു.കെ ആസ്ഥാനമായ ഡീല്‍ എഫ് എക്‌സ് കമ്പനിയുടെ ഇന്ത്യയിലെ ഫസ്റ്റ് പ്രമോട്ടര്‍ കം ചെയര്‍മാനാണെന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. വിവിധ സ്ഥലങ്ങളില്‍ ബിസിനസ് മീറ്റ് നടത്തി നിരവധിപേരില്‍നിന്ന് പണം വാങ്ങിയിരുന്നതായി ഇയാള്‍ പൊലീസിനോട് പറഞ്ഞു.

സമാനരീതിയില്‍ പാലാ, ഏറ്റുമാനൂര്‍, കോട്ടപ്പടി സ്‌റ്റേഷനുകളില്‍ ഇയാൾക്കെതിരെ കേസുണ്ട്. ജില്ല പൊലീസ് മേധാവി വിവേക് കുമാറി‍െൻറ നേതൃത്വത്തില്‍ എ.എസ്.പി അനുജ് പലിവാല്‍, ഇന്‍സ്‌പെക്ടര്‍ ആര്‍. രഞ്ജിത്, എസ്.ഐമാരായ റിന്‍സ് എം. തോമസ്, ജോസി എം. ജോണ്‍സൻ, ഗ്രീഷ്മ ചന്ദ്രന്‍, എസ്.സി.പി.ഒമാരായ ഐ. നാദിര്‍ഷാ, പി.എ. അബ്ദുൽ മനാഫ്, വി.എം. ജമാല്‍, ടി.പി. ശകുന്തള തുടങ്ങിയവരാണ് കേസ് അന്വേഷിക്കുന്നത്.

Tags:    
News Summary - One arrested in crypto currency scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.