പെരുമ്പാവൂര്‍: വേങ്ങൂര്‍, കൂവപ്പടി പഞ്ചായത്ത് പരിധിയിലെ പാണിയേലി പോര് പ്രദേശത്ത് പുലിയെ പിടികൂടാന്‍ 'ഓപറേഷന് ലെപേര്‍ഡ്' രൂപവത്കരിച്ചു. എം.എല്‍.എയുടെ നിർേദശപ്രകാരമാണ് ടാസ്ക് ഫോഴ്സ് രൂപവത്കരിച്ചത്. ഒരാഴ്ചകൊണ്ട് പുലിയെ പിടികൂടുകയാണ് ലക്ഷ്യം.
പാണിയേലിയില്‍ പുലിയുടെ സാന്നിധ്യമുണ്ടെന്ന് പ്രദേശവാസികള്‍ നല്കിയ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് വിഷയം ഗൗരവമായത്. മുമ്പ് പ്രദേശത്തെ വീടുകളിലെ വളര്‍ത്തുനായ്ക്കളെ കൂട്ടത്തോടെ പുലി പിടിച്ചുതിന്ന സംഭവമുണ്ടായി. വീടുകളില്‍ കെട്ടിയിട്ടിരുന്ന വളര്‍ത്തുനായ്ക്കളെയാണ് പിടിച്ചു കൊണ്ടുപോയത്. പുലിയുടെ കാല്പാടുകളും ചിലര്‍ പുലിയെയും നേരിട്ട് കാണുകയും ചെയ്തു.
എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബേസില്‍ പോള്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു. തുടര്‍ നടപടികള്‍ക്കാണ് ബ്ലോക്ക് പഞ്ചായത്തില്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേര്‍ന്നത്.
യോഗത്തില്‍ പുലിയെ പിടികൂടാന്‍ കൂടുകള്‍ സ്ഥാപിക്കാനും പുലിയുടെ സാന്നിധ്യം നിരീക്ഷിക്കാന്‍ കാമറകള്‍ സ്ഥാപിക്കാനും ഡ്രോണ്‍ നിരീക്ഷണം തുടരാനും ധാരണയായി. വന്യജീവികളുടെ അതിക്രമംമൂലം കര്‍ഷകര്‍ക്ക് നിലവില്‍ ഏകദേശം 40 ലക്ഷം രൂപ നഷ്ടപരിഹാരം സര്‍ക്കാറില്‍നിന്ന് ലഭിക്കാനുണ്ടെന്ന് എം.എല്‍.എ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അധ്യക്ഷത വഹിച്ചു.
വേങ്ങൂര്‍ പഞ്ചായത്ത് പ്രസിഡൻറ് ശിൽപ സുധീഷ്, കൂവപ്പടി പഞ്ചായത്ത് പ്രസിഡൻറ് മിനി ബാബു, ജില്ല പഞ്ചായത്ത് അംഗം മനോജ് മൂത്തേടന്, കോടനാട് ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.