പെ​രു​മ്പാ​വൂ​രി​ലെ ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്ന്​ പി​ടി​കൂ​ടി​യ പ​ഴ​കി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ

പെരുമ്പാവൂരിൽ ഓപറേഷന്‍ സേഫ് ടു ഈറ്റ്; പഴകിയ ഭക്ഷണം പിടികൂടി

പെരുമ്പാവൂർ: നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. 'ഓപറേഷൻ സേഫ് ടു ഈറ്റിന്റെ' ഭാഗമായി 17ഓളം ഭക്ഷണശാലകളിൽ നടത്തിയ പരിശോധനയിൽ ആറ് ഇടങ്ങളിൽനിന്ന് പഴകിയ ബീഫ്, ചിക്കൻ, മീൻ, പാൽ തുടങ്ങിയവ കണ്ടെടുത്തു.

നഗരത്തിൽ പ്രവർത്തിക്കുന്ന ഹോട്ടൽ ഹൈവേ പാലസ്, അമൽ പാലസ്, ഓർമ ബേക്കേഴ്‌സ് ആൻഡ് ഫുഡ് കോർട്ട്, കുമാർ ബേക്കേഴ്‌സ് ബോർമ, അൽ ഖലീജ് കുഴിമന്തി, കാഞ്ഞിരക്കാട്ട് പ്രവർത്തിക്കുന്ന യമൻ മന്തി എന്നിവിടങ്ങളിൽനിന്നാണ് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണപദാർഥങ്ങൾ പിടിച്ചെടുത്തത്. ചിലയിടങ്ങളിൽനിന്ന് നിരോധിത പ്ലാസ്റ്റിക് കാരി ബാഗുകളും പിടികൂടി. ഒരാഴ്ച മുമ്പ് നടന്ന പരിശോധനയിലും പഴകിയ ഭക്ഷണ സാധനങ്ങൾ ചില ഹോട്ടലുകളിൽനിന്നും പിടികൂടിയിരുന്നു. സ്ഥാപനങ്ങളുടെ പേര് പുറത്തുവിടാത്തത് അന്ന് ആക്ഷേപങ്ങൾക്കിടയാക്കിയിരുന്നു.

വ്യാഴാഴ്ച പിടികൂടിയ ഭക്ഷണ സാധങ്ങളും സ്ഥാപനങ്ങളുടെ പേരും നഗരസഭ കവാടത്തിൽ പ്രദർശിപ്പിച്ചിരുന്നു. പരിശോധനക്ക് നഗരസഭ ഹെൽത്ത് സൂപ്പർവൈസർ വൈ. മുഹമ്മദ് ഫൈസൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ യു. റഹിംഖാൻ, സി. വിമൽ, വി.എം. സിബി, ഒ.വി. ജയശ്രീ എന്നിവർ നേതൃത്വം നൽകി. പരിശോധന തുടരുമെന്ന് നഗരസഭ ചെയര്‍മാൻ ടി.എം. സക്കീർ ഹുസൈനും ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സി.കെ. രാമകൃഷ്ണനും അറിയിച്ചു.

Tags:    
News Summary - Operation Safe to Eat in Perumbavoor; Caught stale food

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.