സി.പി.എം സാഹചര്യം മുതലെടുക്കാനുള്ള നീക്കം ആരംഭിച്ചു; നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ സ്ഥാനത്തിന് പിടിവലി

പെ​രു​മ്പാ​വൂ​ര്‍: ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍പേ​ഴ്‌​സ​ന്‍ സ്ഥാ​ന​ത്തി​ന് കോ​ണ്‍ഗ്ര​സ് വ​നി​ത കൗ​ണ്‍സി​ല​ര്‍മാ​ര്‍ക്കി​ട​യി​ല്‍ പി​ടി​വ​ലി. നി​ല​വി​ലു​ള​ള വൈ​സ് ചെ​യ​ര്‍പേ​ഴ്‌​സ​ന്‍ ബീ​വി അ​ബൂ​ബ​ക്ക​റി​ന്റെ കാ​ലാ​വ​ധി തീ​രു​ന്ന​തി​നെ തു​ട​ര്‍ന്നാ​ണ് ഒ​ന്നി​ലി​ധി​കം പേ​ര്‍ അ​വ​കാ​ശ​വാ​ദ​വു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്. 26ാം വാ​ര്‍ഡം​ഗം സാ​ലി​ദ സി​യാ​ദ്, 14ാം വാ​ര്‍ഡം​ഗം അ​നി​ത ദേ​വി, 11ാം വാ​ര്‍ഡം​ഗം ആ​നി മാ​ര്‍ട്ടി​ന്‍, 25ാം വാ​ര്‍ഡം​ഗം പി.​എ​സ്. സി​ന്ധു എ​ന്നി​വ​ർ ഉ​പാ​ധ്യ​ക്ഷ സ്ഥാ​നം ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് വി​വ​രം.

ക​ഴി​ഞ്ഞ ദി​വ​സം മു​തി​ര്‍ന്ന നേ​താ​വ് പി.​പി. ത​ങ്ക​ച്ച​ന്റെ വ​സ​തി​യി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ സാ​ലി​ദ സി​യാ​ദി​നെ വൈ​സ് ചെ​യ​ര്‍പേ​ഴ്‌​സ​ന്‍ ആ​ക്കാ​ൻ ‘ഐ’ ​ഗ്രൂ​പ്പ് തീ​രു​മാ​ന​മെ​ടു​ത്തു. പു​തി​യ ‘വി​ശാ​ല ഐ’ ​ഗ്രൂ​പ്പ് പ്ര​തി​നി​ധി​യാ​ണ് അ​നി​ത. ‘എ’ ​ഗ്രൂ​പ്പി​നൊ​പ്പ​മാ​ണ് ആ​നി മാ​ര്‍ട്ടി​ന്‍. അ​ടു​ത്ത​കാ​ല​ത്ത് വി​ശാ​ല ഐ ​ഗ്രൂ​പ്പ് രൂ​പ​പ്പെ​ട്ട​തോ​ടെ അ​നി​ത അ​തി​നൊ​പ്പം ചേ​രു​ക​യാ​യി​രു​ന്നു. അ​നി​ത​യെ വൈ​സ് ചെ​യ​ര്‍പേ​ഴ്‌​സ​ന്‍ ആ​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് ‘വി​ശാ​ല ഐ’ ​ഗ്രൂ​പ്പ് നേ​താ​വും മു​ന്‍ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍മാ​നു​മാ​യ ടി.​എം. സ​ക്കീ​ര്‍ ഹു​സൈ​ന്‍.

എ​സ്.​സി വി​ഭാ​ഗ​ത്തി​ല്‍ നി​ന്നു​ള​ള അം​ഗ​മാ​യ പി.​വി. സി​ന്ധു​വി​ന് മു​ന്‍ഗ​ണ​ന ന​ല്‍ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യും ചി​ല​ര്‍ രം​ഗ​ത്തു​ണ്ട്. ഗ്രൂ​പ്പ് സ​മ​വാ​ക്യം പ​രി​ഗ​ണി​ച്ചാ​ല്‍ അ​നി​ത, ആ​നി എ​ന്നി​വ​രി​ല്‍ ഒ​രാ​ളെ പ​രി​ഗ​ണി​ക്ക​ണം. ആ​ദ്യ ഒ​ന്ന​ര വ​ര്‍ഷം ‘ഐ’ ​ഗ്രൂ​പ്പ് പ്ര​നി​ധി​യാ​യ ഷീ​ബ ബേ​ബി​യാ​യി​രു​ന്നു വൈ​സ് ചെ​യ​ര്‍പേ​ഴ്‌​സ​ന്‍. ശേ​ഷം ഒ​ന്ന​ര വ​ര്‍ഷം പൂ​ര്‍ത്തി​യാ​ക്കി​യാ​ണ് ഇ​തേ ഗ്രൂ​പ്പി​ലെ ബീ​വി അ​ബൂ​ബ​ക്ക​ര്‍ സ്ഥാ​നം ഒ​ഴി​യു​ന്ന​ത്. വ​രു​ന്ന 14ന് ​രാ​ജി ക​ത്ത് ന​ല്‍കാ​നു​ള​ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് അ​വ​ര്‍. ഇ​നി​യു​ള​ള ര​ണ്ട് വ​ര്‍ഷം പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണ് ''എ'' ​ഗ്രൂ​പ്പ് നി​ല​പാ​ട്.

വൈ​സ്​ ചെ​യ​ർ​പേ​ഴ്​​സ​ൺ സ​ഥാ​ന​ത്തെ ചൊ​ല്ലി​യു​ള്ള ത​ര്‍ക്കം പാ​ര്‍ട്ടി​ക്കി​ട​യി​ല്‍ രൂ​ക്ഷ​മാ​യ ഭി​ന്നി​പ്പി​ന്​ കാ​ര​ണ​മാ​കു​മെ​ന്ന സൂ​ച​ന ല​ഭി​ച്ച​തോ​ടെ സി.​പി.​എം മു​ത​ലെ​ടു​ക്കാ​നു​ള്ള നീ​ക്കം ആ​രം​ഭി​ച്ചു. സാ​ലി​ദ ഒ​ഴി​കെ ആ​ര് മ​ത്സ​രി​ച്ചാ​ലും വോ​ട്ട് ചെ​യ്യു​ന്ന കാ​ര്യം ഇ​വ​ര്‍ ആ​ലോ​ചി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഒ​രു പ​ക്ഷെ എ​സ്.​ഡി.​പി.​ഐ അം​ഗ​വും ഇ​തേ തീ​രു​മാ​നം കൈ​കൊ​ള്ളാ​നി​ട​യു​ണ്ടെ​ന്നാ​ണ് സൂ​ച​ന. വെ​ള​ളി​യാ​ഴ്ച ന​ട​ക്കു​ന്ന കൗ​ണ്‍സി​ലി​ന് മു​ന്നോ​ടി​യാ​യി ബു​ധ​നാ​ഴ്ച യു.​ഡി.​എ​ഫി​ന്റെ പാ​ര്‍ല​മെ​ന്റ​റി പാ​ര്‍ട്ടി യോ​ഗം ചേ​രു​ന്നു​ണ്ട്. യോ​ഗ​ത്തി​ല്‍ ചി​ത്രം വ്യ​ക്ത​മാ​കു​മെ​ന്നാ​ണ് സൂ​ച​ന.

Tags:    
News Summary - Quarrel for post of municipal vice chairperson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.