പെരുമ്പാവൂര്‍: പെരുമ്പാവൂരിലെ വൈദ്യുതി ഭവനിലെത്തിയാല്‍ ലത മങ്കേഷ്കറുടെയും ആശാ ബോസ്ലെയുടെയും ഗാനങ്ങള്‍ കേള്‍ക്കാം. പാടുന്നത് കടുവാള്‍ സിസ്റ്റേഴ്സെന്ന അമ്മുവും ഓമനയുമാണ്. ഇരുവരും പെരുമ്പാവൂരിലെ പഴയകാല സംഗീത പ്രതിഭകളാണ്. പ്രാരബ്ദങ്ങൾക്കിടയിലും സംഗീതത്തെ നെഞ്ചിലേറ്റിയാണ് ഇവരുടെ ജീവിതം. പെരുമ്പാവൂര്‍ വൈദ്യുതി ഭവനിലെ താല്‍ക്കാലിക തൂപ്പു ജോലിക്കാരായ ഇരുവരും പാടുന്നതിലധികവും ലത മങ്കേഷ്കറുടെയും ആശാ ബോസ്ലെയുടെയും ഗാനങ്ങളാണ്.
വേദികള്‍ കിട്ടിയാല്‍ ഇനിയും പാടാന്‍ തയാറാണ്. കഴിഞ്ഞ ദിവസം വൈദ്യുതി ഭവന്റെ മിനി ലൈബ്രറി വാര്‍ഷികത്തില്‍ ഇരുവരും ചേര്‍ന്ന് പാടിയ ഗാനങ്ങള്‍ ഏവരെയും അത്ഭുതപ്പെടുത്തി. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എസ്.ബി. സുരേഷ്കുമാര്‍ മുഖ്യാതിഥിയായ വേദിയില്‍ 1971ല്‍ ''ജീവിത സമരം'' എന്ന ചിത്രത്തിനുവേണ്ടി പി. ഭാസ്കരന് എഴുതി ലക്ഷ്മികാന്ത് പ്യാരേലാല്‍ ഈണമിട്ട് എസ്. ജാനകി പാടിയ ''ചിന്നും വെണ്‍താരത്തിന്‍ ആനന്ദവേള എങ്ങും മലര്‍ശരന്‍ ആടുന്ന വേള'' എന്ന ഗാനം അമ്മുവും ഓമനയും ചേര്‍ന്ന് പാടിയപ്പോള്‍ സദസ്സ് ഒന്നടങ്കം കൈയടിച്ചു.
ലൈബ്രറി വാര്‍ഷികാഘോഷ ചടങ്ങില്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.എ. ബിജുമോന്, ലൈബ്രേറിയന്‍ ഇന്‍ചാര്‍ജ് എസ്. ശ്രീകുമാര്‍ വളയന്‍ചിറങ്ങര, ഡിവിഷനല്‍ അക്കൗണ്ട്സ് ഓഫിസര്‍ ബെന്നി മഞ്ഞപ്ര, എ.ആര്. മിനി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.