പെരുമ്പാവൂര്‍: ഒക്കല്‍ ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡിലെ കുന്നക്കാട്ടുമല ഇഞ്ചക്കുളത്തിന്റെ ഒന്നാംഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. മാലിന്യം മൂടി ഉപയോഗശൂന്യമായിരുന്ന കുളം പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് നവീകരിച്ചത്. കുന്നക്കാട്ടുമലയിലെ ഏക ജലസ്രോതസ്സായ കുളം കൃഷിക്കും മറ്റ് ജലസേചന ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചിരുന്നതാണ്. സമീപത്തെ ഒട്ടനവധി കിണറുകളിലെ ഉറവ ഇഞ്ചക്കുളത്തില്നിന്നാണ്.
20 വര്‍ഷത്തോളമായി കാടുകയറി മാലിന്യംനിറഞ്ഞ സ്ഥിതിയിലായിരുന്ന ജലസ്രോതസ്സ് പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നവീകരിച്ചത്. രണ്ടാംഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ നവംബറില്‍ ആരംഭിക്കുമെന്നും 10 ലക്ഷം ഇതിനായി വകയിരുത്തിയിട്ടുണ്ടെന്നും ശേഷിക്കുന്ന ഭാഗംകൂടി പാര്‍ശ്വഭിത്തി കെട്ടി ചുറ്റും വേലി സ്ഥാപിക്കുമെന്നും പ്രസിഡന്റ് കെ.എം. ഷിയാസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.