പെരുമ്പാവൂർ: പെരുമ്പാവൂർ, കാലടി എന്നിവിടങ്ങളിൽനിന്ന് മോഷണം പോയ ലോറികൾ തമിഴ്നാട്ടിലെ തെങ്കാശിയിൽ ആളൊഴിഞ്ഞ പ്രദേശത്തുനിന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. കാലടിയിലെ പേ ആൻഡ് പാർക്കിങ് മൈതാനത്ത് നിർത്തിയിട്ടിരുന്ന ലോറിയും പെരുമ്പാവൂർ വട്ടക്കാട്ടുപടിയിലെ വർക്േഷാപ്പിൽ പണി കഴിഞ്ഞ് നിർത്തിയിരുന്ന ലോറിയുമാണ് കളവുപോയത്. കാലടിയിൽനിന്ന് കാണാതായ ലോറി എടപ്പാൾ സ്വദേശിയുടേതാണ്.
മൈസൂരുവിൽനിന്ന് മൈദയുമായി മട്ടാഞ്ചേരിയിലേക്ക് വന്ന വാഹനം റിട്ടേൺ ലോഡിനുവേണ്ടിയാണ് കാലടിയിലെത്തിയത്. പനിയായി ഡ്രൈവർ വീട്ടിലേക്ക് പോയപ്പോഴാണ് മോഷണം നടന്നത്. കോട്ടയം സ്വദേശിയുടെ വാഹനമാണ് വട്ടക്കാട്ടുപടിയിലെ വർക്ഷോപ്പിൽനിന്ന് കളവുപോയത്. ജീവനക്കാരന് അസുഖം ബാധിച്ചതിനെത്തുടർന്ന് വർക്േഷാപ് തുറക്കാറില്ലായിരുന്നു.
ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിെൻറ നേതൃത്വത്തിൽ പ്രത്യേകസംഘം രുപവത്കരിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് വാഹനം ചെങ്കോട്ട പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ വിജനപ്രദേശത്ത് കണ്ടെത്തിയത്.
ഇൻസ്പെക്ടർ രാഹുൽ രവീന്ദ്രൻ, സിവിൽ െപാലീസ് ഉദ്യോഗസ്ഥരായ സാബു, ഷിജോ പോൾ, പ്രജിത് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. അന്വേഷണം വ്യാപിപ്പിച്ചതായി എസ്.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.