പെരുമ്പാവൂർ: അന്തർസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് പൊലീസ് നടത്തിയ റെയ്ഡിൽ വൻതോതിൽ നിരോധിത പുകയില ഉൽപന്നങ്ങളും കഞ്ചാവും പിടികൂടി. പെരുമ്പാവൂരിൽ ജ്യോതി ജങ്ഷൻ, ഇ.വി.എം തിയറ്ററിനു സമീപം എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് പുകയില ഉൽപന്നങ്ങളും കഞ്ചാവും പിടികൂടിയത്.
അസം മൗനവും ജില്ലയില്‍ സാദിഖുൽ ഇസ്ലാം (18) എന്നയാളെ കഞ്ചാവ് കൈവശം വെച്ചതിനും അസം ജൂലിയ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ ആസാദുൽ ഹഖ് (21) എന്നയാളെ നിരോധിത പുകയില ഉൽപന്നങ്ങൾ കൈവശംെവച്ചതിനും അറസ്റ്റ് ചെയ്തു. 180 ഗ്രാം കഞ്ചാവും നിരവധി പാക്കറ്റ് പുകയില ഉൽപന്നങ്ങളും കണ്ടെടുത്തു. റൂറൽ ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്.
ഡിവൈ.എസ്.പി ഇ.പി. റെജി, ഇന്‍സ്പെക്ടര്‍ സി. ജയകുമാർ എസ്.ഐമാരായ റിൻസ് എം. തോമസ്, ജോസി, സി.പി.ഒമാരായ രതീഷ്, മുഹമ്മദ് നിസാർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു. മാസങ്ങൾക്കു മുമ്പ് നടത്തിയ പരിശോധനയിൽ ലക്ഷങ്ങളുടെ നിരോധിത പുകയില ഉൽപന്നങ്ങൾ ഇവിടെ നിന്ന് പിടികൂടിയിരുന്നു. പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് എസ്.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.