പെരുമ്പാവൂർ: കാറിൽ കടത്തുകയായിരുന്ന രണ്ടുകോടിയോളം രൂപയുടെ ഹവാല പണവുമായി രണ്ടുപേർ പെരുമ്പാവൂരിൽ പിടിയിലായി. ആവോലി വാഴക്കുളം വെളിയത്ത് കുന്നേൽ അമൽ മോഹൻ (29), കല്ലൂർക്കാട് തഴുവാംകുന്ന് കാരികുളത്തിൽ അഖിൽ (29) എന്നിവരെയാണ് റൂറൽ ഡിസ്ട്രിക്റ്റ് ആന്റി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സും പെരുമ്പാവൂർ പൊലീസും ചേർന്ന് പിടികൂടിയത്.
ജില്ല പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കോയമ്പത്തൂരിൽനിന്നാണ് പണം കൊണ്ടുവന്നത്. കോട്ടയം ഭാഗത്തേക്ക് കൊണ്ടുപോയതാണെന്നാണ് സൂചനയെന്ന് പൊലീസ് അറിയിച്ചു. കാറിൽ പ്രത്യേകം അറകളിലാക്കി പൊതിഞ്ഞാണ് പണം സൂക്ഷിച്ചിരുന്നത്. അങ്കമാലിയിൽനിന്ന് പിന്തുടർന്ന് വല്ലം ജങ്ഷന് സമീപത്തുവെച്ചാണ് പിടികൂടിയത്.
എ.എസ്.പി ജുവനപ്പടി മഹേഷ്, നാർകോട്ടിക് സെൽ ഡിവൈ.എസ്.പി പി.പി. ഷംസ്, ഇൻസ്പെക്ടർ ആർ. രഞ്ജിത്, എസ്.ഐമാരായ റിൻസ് എം.തോമസ്, ജോസി എം.ജോൺസൻ, എ.എസ്.ഐ എം.ജി. ജോഷി, സീനിയർ സിവിൽ പൊലീസ് ഓഫിസർ സി.കെ. മീരാൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.