പെരുമ്പാവൂർ: സുവർണ ജൂബിലി ആഘോഷങ്ങൾക്കിടയിൽ ഒരു അന്തോസിയെകൂടി അവകാശിയെ ഏൽപിക്കാനായ സന്തോഷത്തിൽ കൂവപ്പടി ബെത്ലഹേം അഭയഭവൻ. ആന്ധ്രപ്രദേശ് കൃഷ്ണ ജില്ലയിലെ ഗന്നവാരം സ്കൂളിലെ അധ്യാപിക വെനിഗള വെങ്കട്ട കൊട്ടേശ്വരമ്മയെ ഭർത്താവ് എത്തി കൂട്ടിക്കൊണ്ടുപോയി.
കോവിഡ് ബാധിതയായതിനെ തുടർന്ന് മാനസികമായി ബുദ്ധിമുട്ടുകൾ അനുഭവിച്ച കൊട്ടേശ്വരമ്മ മൂന്നുമാസം മുമ്പാണ് വീടുവിട്ടത്. അങ്കമാലിയിൽ എത്തിയ അവരെ പൊലീസ് അഭയഭവനിലാക്കി. ഇവരെ കാണാതായ വിവരം ബന്ധുക്കൾ ഗന്നവാരം പൊലീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നു. ഇതിനോടകം മാനസികനില വീണ്ടെടുത്ത് കൊട്ടേശ്വരമ്മ ആരോഗ്യവതിയായി. ഭർത്താവ് രവിയും ഗന്നവാരം സ്റ്റേഷനിലെ ശിവാജി, ഹുസൈൻ എന്നീ പൊലീസുകാരും ചേർന്ന് അഭയഭവൻ ഡയറക്ടർ മേരി എസ്തപ്പാനിൽനിന്ന് കൊട്ടേശ്വരമ്മയെ ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.