പള്ളുരുത്തി: ശ്രീഭവാനീശ്വര ക്ഷേത്ര കവാടത്തിലെ ശിവപാർവതി മണ്ഡപത്തിെൻറ ചില്ല് തകർത്ത സംഭവത്തിൽ പ്രതിയെക്കുറിച്ച മുഴുവൻ വിവരങ്ങളും പൊലീസിന് ലഭിച്ചു.
ഇയാൾ മാനസിക രോഗിയാണെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. നിരവധി ക്രിമിനൽ കേസിൽ പ്രതിയായിരുന്ന ഇയാൾ ഒന്നര വർഷത്തോളം തൃശൂരിലെ മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലായിരുെന്നന്ന് പൊലീസ് പറയുന്നു.
അന്വേഷിച്ച് എത്തിയ പൊലീസിനുനേരെ ഇയാൾ പ്രകോപിതനായതിനെ തുടർന്ന് കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞില്ല.
തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് ആക്രമണരീതിയെക്കുറിച്ച് വിശദീകരിെച്ചന്നാണ് സൂചനകൾ. പെരുമ്പടപ്പിലെ മറ്റൊരു ആരാധനാലയത്തിെൻറ രൂപക്കൂട് തകർക്കാനും പദ്ധതിയിട്ടിരുന്നതായി ഇയാൾ പൊലീസിനോട് സമ്മതിച്ചതായാണ് വിവരം.
സൈക്കിളിൽ എത്തിയാണ് ഇയാൾ മണ്ഡപത്തിെൻറ ചില്ല് തകർത്തത്. തുടർന്ന് പള്ളുരുത്തി എൻ.എസ്. ബ്ലോക്കിനുസമീപം കിടന്നിരുന്ന ടൂറിസ്റ്റ് ബസിെൻറ ചില്ലും ഇയാൾ തകർത്തെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ തകർക്കാൻ ഉപയോഗിച്ച ഹാമർ അന്നുതന്നെ ബസിൽനിന്ന് കിട്ടിയിരുന്നു. ഹാമർ എവിടെനിന്ന് കിട്ടിയെന്ന് അന്വേഷിച്ചുവരുകയാണ്. പള്ളുരുത്തി പൊലീസ് ഇൻസ്പെക്ടർ സുമേഷ് സുധാകറിെൻറ നേതൃത്വത്തിലാണ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.