കാക്കനാട്: തൃക്കാക്കര എൻ.ജി.ഒ ക്വാർട്ടേഴ്സിലെ പൊതുമരാമത്ത് ഓഫിസ് കെട്ടിടത്തിൽ നോട്ടിസ് പതിച്ച് തൃക്കാക്കര നഗരസഭ. നികുതി ഇനത്തിൽ നഗരസഭക്ക് പൊതുമരാമത്ത് വിഭാഗം നൽകാനുള്ളത് 13.08 ലക്ഷം രൂപയാണ്.
കുടിശ്ശിക വരുത്തിയ ഓരോ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും നഗരസഭ നോട്ടിസ് നൽകൽ നടപടി തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച പൊതുമരാമത്ത് ഓഫിസിൽ നോട്ടിസ് നൽകാൻ തൃക്കാക്കര നഗരസഭ ജിവനക്കാർ എത്തിയപ്പോൾ പി.ഡബ്ലിയു.ഡി ഉദ്യോഗസ്ഥർ നോട്ടിസ് കൈപ്പറ്റാൻ തയാറായില്ല. തുടർന്ന് നഗരസഭ വൈസ് ചെയർമാനും ധനകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ പി.എം. യൂനുസിന്റെ നിർദേശത്തിൽ ശനിയാഴ്ച നഗരസഭ ജീവനക്കാർ പൊതുമരാമത്ത് ഓഫീസിലെത്തി നോട്ടീസ് പതിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.