അങ്കമാലി: തൊഴിൽ റിക്രൂട്ട്മെൻറ് നടക്കുന്നതിനിടെ സ്വകാര്യ ട്രാവൽ ഏജൻസിയുടെ ജനറൽ മാനേജറെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ സംഘത്തിലെ സൂത്രധാരൻ പൊലീസ് പിടിയിൽ. ചാലക്കുടി മേലൂർ പൂഞ്ഞക്കാരൻ വീട്ടിൽ തങ്കച്ചനാണ് (46) അറസ്റ്റിലായത്. വളഞ്ഞമ്പലം സ്കേ ലിങ്ക് ഇൻറർനാഷനൽ എന്ന ട്രാവൽ ഏജൻസിയുടെ ജനറൽ മാനേജറായ ഒറ്റപ്പാലം സ്വദേശി ഉണ്ണികൃഷ്ണനെയാണ് ചൊവ്വാഴ്ച രാവിലെ 10ന് അങ്കമാലി ഇൻെകലിന് സമീപത്തുനിന്ന് രണ്ട് വാഹനത്തിലെത്തിയ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്.
വിദേശത്തേക്ക് പോകാൻ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയ ഉദ്യോഗാർഥികളെ ഇൻറർവ്യൂ ചെയ്യുന്നതിനിടെയാണ് ഉണ്ണികൃഷ്ണനെ സംഘം പിടിച്ചുവലിച്ച് സിനിമ സ്റ്റൈലിൽ വാഹനത്തിൽ കയറ്റി പാഞ്ഞത്. രണ്ട് വാഹനങ്ങളും തൃശൂർ ഭാഗത്തേക്ക് അതിവേഗം പാഞ്ഞെങ്കിലും എങ്ങോട്ടാണ് പോയതെന്ന് അറിയില്ലായിരുന്നു.
അതോടെ ട്രാവൽ ഏജൻസി ഓഫിസ് ജീവനക്കാർ അങ്കമാലി പൊലീസിനെ വിവരം അറിയിച്ചു. മണിക്കൂറുകളോളം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മുഖ്യ സൂത്രധാരൻ എന്ന് സംശയിക്കുന്ന തങ്കച്ചൻ പിടിയിലായത്.
തങ്കച്ചെൻറ ബന്ധുക്കളും സുഹൃത്തുക്കളുമടക്കമുള്ള മൂന്ന് പേരിൽനിന്നായി വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഒരുവർഷം മുമ്പ് ഉണ്ണികൃഷ്ണെൻറ നേതൃത്വത്തിൽ എട്ടര ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാൽ, ആർക്കും ജോലി ലഭിച്ചില്ല. തുടർന്ന് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
അതിനിടെയാണ് അങ്കമാലിയിൽ രഹസ്യമായി ഉണ്ണികൃഷ്ണൻ ഇൻറർവ്യൂ നടത്തുന്ന വിവരം അറിഞ്ഞതത്രെ. ജില്ല റൂറൽ എസ്.പി കെ. കാർത്തിക്കിെൻറ നിർദേശത്തെത്തുടർന്ന് ജില്ലക്കകത്തും പുറത്തും നടത്തിയ അന്വേഷണത്തിനൊടുവിലാണ് സ്വന്തം വാഹനത്തോടൊപ്പം തങ്കച്ചൻ പൊലീസ് വലയിലായത്. ഇയാൾക്കൊപ്പം കൂടുതൽ പേർ സംഘത്തിലുണ്ടായിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഡിവൈ.എസ്.പി ശിവൻകുട്ടി, എസ്.എച്ച്. ഒ സോണി മത്തായി, എ.എസ്. ഐ മാർട്ടിൻ, എസ്.സി.പിഒമാരായ ഷൈജു അഗസ്റ്റിൻ, ജീമാൻ, ജിജോ, സാനി തോമസ്, ജിൻസൻ, പ്രസാദ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.