ചെങ്ങമനാട്: ദേശീയപാത ചെങ്ങമനാട് ദേശം കവലയിൽ നിയന്ത്രണംവിട്ട ദീർഘദൂര സ്വകാര്യ ബസും കണ്ടെയ്നർ ലോറിയും ഇടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. കഴിഞ്ഞ ദിവസം രാത്രി നിയന്ത്രണംവിട്ട് മീഡിയനിൽ ഇടിച്ചുകയറിയ ബസ് മറുവശത്തെ ട്രാക്കിൽ കടന്ന് എതിർദിശയിൽനിന്ന് വരുകയായിരുന്ന കണ്ടെയ്നർ ലോറിയിൽ ഇടിക്കുകയായിരുന്നു.
വഴിയോരത്തെ രണ്ട് കച്ചവട സ്ഥാപനങ്ങൾ പൂർണമായും തകർന്നു. കച്ചവട സ്ഥാപനങ്ങൾ അടഞ്ഞുകിടന്നതും വഴിയിൽ യാത്രക്കാരില്ലാതിരുന്നതും വൻ ദുരന്തം ഒഴിവായി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ നാല് മണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
ബസിലെ ഡ്രൈവർമാരായ ചാവക്കാട് സ്വദേശികളായ അരുൺ (28), അനൂപ് (30), കണ്ടെയ്നർ ലോറിയിലെ ഡ്രൈവർ ചേർത്തല പൂച്ചാക്കൽ തോട്ടുചിറ വീട്ടിൽ രജീഷ് (38) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുവായൂർ വഴി എറണാകുളം- കോഴിക്കോട് റൂട്ടിൽ സർവിസ് നടത്തുന്ന 'റിയ റോസ്' ബസാണ് അപകടത്തിൽപെട്ടത്.
അപകടത്തിൽ ആലുവ തുരുത്ത് സ്വദേശി യൂസുഫിെൻറ മീൻകടയും ആലങ്ങാട് മാളികംപീടിക സ്വദേശി ഹമീദിന്റെ ചായക്കടയും പൂർണമായി തകർന്നു. രണ്ട് ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു. വൈദ്യുതി പോസ്റ്റും അപകടത്തിൽ നിലംപൊത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.