പ്ര​തി​ക​ൾ

കാട്ടുപന്നിയെ കൊന്ന്​ ഇറച്ചിയാക്കിയ കേസിൽ മൂന്നുപേർ പിടിയിൽ

പോ​ത്താ​നി​ക്കാ​ട്: കാ​ട്ടു​പ​ന്നി​യെ കെ​ണി​വെ​ച്ച്​ പി​ടി​ച്ച്​ കൊ​ന്ന് ഇ​റ​ച്ചി​യാ​ക്കി​യ​വ​രെ വ​ന​പാ​ല​ക​ർ പി​ടി​കൂ​ടി. ചാ​ത്ത​മ​റ്റം സ്വ​ദേ​ശി​ക​ളാ​യ മ​ണി​യം​പാ​റ​യി​ൽ ഫ്രാ​ൻ​സി​സ് (68), നെ​ടും​ങ്ങോ​ട്ടി​ൽ ജോ​ണി (52), പ​ഴ​മ്പി​ള്ളി​ത്താ​ഴം ഷി​ബു (47) എ​ന്നി​വ​രെ​യാ​ണ് മു​ള്ള​രി​ങ്ങാ​ട് റെ​യ്ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ ടോ​മി​ൻ അ​ര​ഞ്ഞാ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്.

അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ

ഫ്രാ​ൻ​സി​സ് ത​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്ത് വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ച് കെ​ണി​യു​ണ്ടാ​ക്കി പ​ന്നി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മ​റ്റ് ര​ണ്ട് പ്ര​തി​ക​ളേ​യും​കൂ​ട്ടി പ​ന്നി​യെ മു​റി​ച്ച് ഇ​റ​ച്ചി ആ​ക്കു​ന്ന സ​മ​യ​ത്ത് ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ ശ​നി​യാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Tags:    
News Summary - Three people have been arrested in the case of killing a wild boar and turning it into meat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.