കൊച്ചി: ഗുരുതരരോഗം ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന മൂന്ന് വയസ്സുകാരിക്കുള്ള ചികിത്സ സഹായം അക്കൗണ്ട് വിവരങ്ങളിൽ തിരിമറി നടത്തി തട്ടിയെടുത്ത കേസിലെ സൂത്രധാരൻ അറസ്റ്റിൽ. പാലാ സ്വദേശി എരൂരിലെ ഫ്ലാറ്റിൽ വാടകക്ക് താമസിക്കുന്ന അരുൺ ജോസഫാണ് അറസ്റ്റിലായത്.
മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. അരുണിെൻറ മാതാവ് മറിയാമ്മ സെബാസ്റ്റ്യൻ (55), സഹോദരി അനിത ടി. ജോസഫ് (29) എന്നിവരെ നേരേത്ത ചേരാനല്ലൂർ പൊലീസ് പിടികൂടിയിരുന്നു. കൊച്ചിയിലെ ട്രാവൽ ഏജൻസിയിൽ ജോലിചെയ്യുന്ന അരുൺ ഒളിവിലായിരുന്നു.
രായമംഗലം സ്വദേശി മന്മഥൻ പ്രവീണിെൻറ മകളുടെ ചികിത്സ ധനസമാഹരണത്തിന് സമൂഹമാധ്യമങ്ങളിൽ അഭ്യർഥന നടത്തിയിരുന്നു. ന്യൂറോ ഫൈബ്രോമെറ്റോസിസ് ബാധിച്ച കുട്ടിക്ക് ഒരു മാസം വലിയ തുകയാണ് ചികിത്സക്ക് വേണ്ടത്.
അക്കൗണ്ട് വിവരങ്ങൾ തിരുത്തിയാണ് അരുണും കുടുംബവും പണം കൈക്കലാക്കിയത്. പോസ്റ്റ് ഡൗൺലോഡ് ചെയ്ത് മറിയാമ്മയുടെ ബാങ്ക് അക്കൗണ്ടും ഗൂഗ്ൾ പേ നമ്പറും ചേർത്ത് വിവിധ ഗ്രൂപ്പുകളിൽ അയച്ചു. അക്കൗണ്ട്, ഗൂഗ്ൾ പേ നമ്പറുകളിൽ സംശയം തോന്നിയ ഡോക്ടർ വിവരം കുട്ടിയുടെ പിതാവിെൻറ ശ്രദ്ധയിൽപെടുത്തിയതോടെയാണ് തട്ടിപ്പ് പൊളിഞ്ഞത്. മറിയാമ്മ പാലാ കിഴതടിയൂർ സഹകരണ ബാങ്കിൽ 50 ലക്ഷം രൂപ തിരിമറി നടത്തിയ കേസിലെ പ്രതിയാണ്. അരുൺ വ്യാജനോട്ട് കേസിലും അറസ്റ്റിലായിട്ടുണ്ട്. 2018ലാണ് ഇരുവരും അറസ്റ്റിലായത്.
പാലായിൽ ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തുകയായിരുന്ന അരുൺ 2000 രൂപയുടെ കളർ പകർപ്പുകൾ എറണാകുളത്തെയടക്കം സി.ഡി.എം.എ മെഷീനുകളിൽ നിക്ഷേപിച്ച് പണം പിൻവലിച്ച കേസിലാണ് കുടുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.