കൊച്ചി: നഗരത്തിന് തിരക്കാഴ്ചയുടെ പുതുകാലം സമ്മാനിച്ച 25ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഞായറാഴ്ച തിരശ്ശീല വീഴും. കഴിഞ്ഞ നാലുദിനം കോവിഡ് അതിജീവനത്തിെൻറ ചിറകിലേറി നാടും നഗരവും സിനിമയെ കാണുകയും അനുഭവിക്കുകയുമായിരുന്നു.
ഇനി 25ാമത് ഐ.എഫ്.എഫ്.കെയുടെ അടുത്ത പതിപ്പ് ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ തലശ്ശേരിയുടെ തട്ടകത്തിലാണ് അരങ്ങേറുക. സരിത, സവിത, സംഗീത,ശ്രീധര്‍, കവിത, പത്മ സീന്‍ 1 തിയറ്ററുകളിലായാണ് മേള നടന്നത്. 46 രാജ്യത്തുനിന്നുള്ള 80 സിനിമയാണ് ആകെ പ്രദര്‍ശിപ്പിച്ചത്.
മത്സരവിഭാഗത്തില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി, ജയരാജിെൻറ ഹാസ്യം എന്നീ രണ്ട് മലയാള ചിത്രമുള്‍പ്പെടെ ആകെ 14 ചിത്രങ്ങളായിരുന്നു.
വിദ്യാർഥികളും യുവാക്കളും സിനിമപ്രേമികളുമെല്ലാമായി 2500ഓളം പേർ പങ്കെടുത്തു. 21 വർഷത്തിനുശേഷം എത്തിയ മേളയെ നിറഞ്ഞ മനസ്സോടെയാണ് കൊച്ചി വരവേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.