പള്ളുരുത്തി: കടൽക്ഷോഭത്തിന് പരിഹാരമായി ചെല്ലാനത്ത് സ്ഥാപിച്ച ടെട്രോപോഡ് കടൽഭിത്തി ഇടതു മുന്നണിക്ക് ഗുണം ചെയ്യുമെന്ന് പൊതുവെ കണക്കാക്കപ്പെടുന്നുണ്ട്. എന്നാൽ ഇത് ഗുണത്തോടൊപ്പം ഇടതുമുന്നണിക്ക് പ്രതികൂലാവസ്ഥ സൃഷ്ടിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. തെക്കൻ ചെല്ലാനം മേഖലയിൽ മാത്രം ടെട്രോപോഡ് സ്ഥാപിച്ചതോടെ വടക്കൻ ചെല്ലാനം മേഖലയിലെ തീരവാസികൾ രോഷത്തിലാണ്.
പുത്തൻതോട് മുതൽ ഫോർട്ടുകൊച്ചി വരെയുള്ള വടക്കൻ മേഖലയിലും ടെട്രോപോഡ് നിർമാണത്തിന് സർക്കാർ തയ്യാറാകണമെന്നാണ് മേഖലയിലെ താമസക്കാർ ആവശ്യപ്പെടുന്നത്. നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നുണ്ടെങ്കിലും ഫണ്ടിന്റെ കുറവ് തടസ്സമാവുകയാണ്. നാലു വർഷത്തോളമായി ചെല്ലാനം കൊച്ചി ജനകീയ സമിതിയുടെ നേതൃത്വത്തിൽ തീരസംരക്ഷണവും, സുരക്ഷയും ആവശ്യപ്പെട്ട് തുടർസമരം നടന്നുകൊണ്ടിരിക്കുകയാണ്. തങ്ങൾക്ക് സുരക്ഷ നൽകുന്നവർക്കാണ് വോട്ടെന്നാണ് സ്ത്രീകൾ അടക്കമുള്ളവർ പറയുന്നത്.
കൊച്ചി തുറമുഖത്തിന്റെയും വല്ലാർപാടം ടെർമിനലിന്റെയും ആഴം നിലനിർത്താൻ നടത്തുന്ന ഡ്രഡ്ജിങ്ങിൽ കോരിയെടുക്കുന്ന ചെളിയും മണലും നിലവിൽ പുറംകടലിൽ കൊണ്ടുപോയാണ് തള്ളുന്നത്. അതെ സമയം ഈ മണൽ തീരത്തോട് ചേർത്തിട്ടാൽ തീരത്തേക്കടിഞ്ഞ് തീരമിടിയുന്നതിന് പരിഹാരമാവുമെന്നാണ് ജനകീയ സമിതി ഭാരവാഹികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.