കടുങ്ങല്ലൂർ: പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷം. പൈപ്പ് പണികളെ തുടർന്നാണ് ജലവിതരണം നിലച്ചത്. എന്നാൽ, യാതൊരു ആസൂത്രണവുമില്ലാതെ ആരംഭിച്ച പണികൾ മൂലം പഞ്ചായത്തിലാകെ വെള്ളമില്ലാത്ത സാഹചര്യമാണുണ്ടായത്. മന്ത്രി പി. രാജീവിന്റെ മണ്ഡലത്തിലാണ് ആഴ്ചകളായി ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്. എന്നാൽ, മന്ത്രിയും ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ മാസം 16 മുതൽ 21 വരെ കടുങ്ങല്ലൂർ മൂന്ന്, നാല് വാർഡിൽ കുടിവെള്ളം മുടങ്ങുമെന്ന് അറിയിച്ചിരുന്നു.
എന്നാൽ, 16 മുതൽ കടുങ്ങല്ലൂർ പഞ്ചായത്തിലാകെ കുടിവെള്ളം മുടങ്ങിയെന്നതാണ് യാഥാർഥ്യം. നിലവിൽ ഭൂരിഭാഗം മേഖലയിലും വെള്ളമില്ലാത്ത അവസ്ഥയാണ്. ടാങ്കറിൽ വെള്ളം വിതരണം ചെയ്യുന്നുണ്ടെങ്കിലും കൃത്യമല്ലെന്ന് ആക്ഷേപമുണ്ട്. പഞ്ചായത്ത് അംഗങ്ങൾ രാപകലില്ലാതെ കുടിവെള്ള പ്രശ്നം പരിഹരിക്കാനുള്ള ഓട്ടത്തിലാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് ബജറ്റ് യോഗത്തിൽ പകുതിയോളം അംഗങ്ങളും പങ്കെടുത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.