ആക്കോ​െട്ട പ്രളയബാധിത പ്രദേശങ്ങൾ ടി.വി. ഇബ്രാഹിം എം.എൽ.എ സന്ദർശിക്കുന്നു

ആക്കോട്ടെ ​പ്രളയബാധിത പ്രദേശങ്ങളിൽനിന്ന്​ മാറിത്താമസിക്കാൻ നിർദേശം

ആക്കോട് (മലപ്പുറം): മണ്ണിടിഞ്ഞ്​ വീണ്​ കേടുപാടുകൾ സംഭവിച്ച ആക്കോട് തൈക്കൂട്ടത്തിൽ പുറായ സൈനബയുടെ വീടും മണ്ണിടിച്ചിലും കൃഷിനാശവും ഉണ്ടായ ആക്കോട്ടെ ചാലിയാർ തീര പ്രദേശങ്ങളും ടി.വി. ഇബ്രാഹിം എം.എൽ.എ സന്ദർശിച്ചു. അപകട ഭീഷണി നിലനിൽക്കുന്നതിനാൽ സൈനബയുടെ വീട്ടുകാരോടും അയൽവീട്ടുകാരോടും സുരക്ഷിത സ്ഥലത്തേക്ക് മാറിത്താമസിക്കാൻ വാഴക്കാട് വില്ലേജ് ഓഫിസർ നോട്ടീസ് നൽകി.

ഇവർക്ക് അടിയന്തിര സഹായം നൽകാൻ റവന്യൂ അധികാരികളോട് എം.എൽ.എ അഭ്യർത്ഥിച്ചു. കനത്ത മഴയെത്തുടർന്ന് മലപ്പുറം​ ജില്ലയുടെ പലഭാഗങ്ങളിലും ചാലിയാർ കരകവിഞ്ഞിട്ടുണ്ട്​. 

Tags:    
News Summary - flood at akkod and mla visited there

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.